‘അഭിമാനകരം, സന്തോഷകരം; ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഏറ്റെടുക്കും’; ഒജെ ജനീഷ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിൽ അഭിമാനമെന്ന് ഒ ജെ ജനീഷ്. കേരളത്തിന്റെ സമര പോരാട്ടങ്ങൾ പുതിയ നേതൃത്വം ഒന്നിച്ച് ഏറ്റെടുക്കുമെന്നും ജനീഷ് പറഞ്ഞു. കേരളത്തിൻ്റെ ഭരണമാറ്റത്തിന് ചുരിങിയ ദിവസങ്ങളാണുള്ളത്. ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ യൂത്ത് കോൺഗ്രസിന് നിർണായക ചുമതലയുണ്ട്. ഒറ്റക്കെട്ടായി ആ പ്രതിഷേധങ്ങൾ ഏറ്റെടുക്കുമെന്ന് ഒജെ ജനീഷ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് നടന്ന ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധങ്ങൾക്കെതിരെയും നിയുക്ത അധ്യക്ഷൻ പ്രതികരിച്ചു. രാ​ഹുലിനെതിരെ നടക്കുന്നത് അനാവശ്യ പ്രതിഷേധമെന്നും ജനീഷ് പറഞ്ഞു.എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട…

Read More

തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് സർക്കാർ

  തമിഴ്‌നാട്ടിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 33 പേർക്ക് കൂടി ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 66 പേരിൽ നടത്തിയ പരിശോധനയിലാണ് 33 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ചെന്നൈയിൽ മാത്രം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സേലത്തും മധുരയിലും നാല് കേസുകളും തിരുനെൽവേലിയിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശവും…

Read More

കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം; ആളപായമില്ല

  കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ റിക്ടർ സ്‌കൈയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചിക്‌ബെല്ലാപൂരിൽ കഴിഞ്ഞ ദിവസവും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Read More

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; പുഴകൾ കര കവിഞ്ഞൊഴുകുന്നു, വിവിധ ജില്ലകളിൽ ആളുകളെ മാറ്റി പാർപ്പിച്ചു

  സംസ്ഥാനത്തു  ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്ക് രാത്രിയോടെ നേരിയ ശമനമുണ്ടായിട്ടുണ്ട്. അകമ്പാടത്ത് മലവെള്ള ഭീഷണിയുള്ള മേഖലയിൽ നിന്ന് ആറ് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ചോക്കാട് പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട് പോയ എട്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു…

Read More

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നഴ്‌സിന് കോവിഡ് പോസിറ്റീവായി

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നഴ്‌സിന് കോവിഡ് പോസിറ്റീവായ. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാത്യു എന്ന നഴ്‌സ് ഫെയിസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്. കൈയ്ക്ക് ചൊറിച്ചില്‍ ഉണ്ടായതല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. ആറാം ദിവസം കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ കുളിര് അനുഭവപ്പെട്ടെന്നും പിന്നീട് മസിലുകള്‍ക്ക് വേദന ഉണ്ടായെന്നും ഇദ്ദേഹം പറയുന്നു. കോവിഡ് പരിശോധനയ്ക്ക് വിധേയമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍…

Read More

ഹാന്റവൈറസ് ബാധ: ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു

  ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. മൊറോക്കൻ തീരത്തിന് സമീപത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. യാത്രക്കാരിൽ രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുറത്തെത്തിക്കുന്ന യാത്രക്കാരെ ദ്വീപിലെ വിമാനത്താവളത്തിലേക്ക് സീൽ ചെയ്ത ബസുകളിൽ മാറ്റും.     തുടർന്ന് യാത്രക്കാരെ അവരവരുടെ രാജ്യത്തേക്ക് വിമാനങ്ങളിൽ കൊണ്ടുപോകും. വിമാനത്തിലുണ്ടായിരുന്ന 22 ബ്രിട്ടീഷ് യാത്രക്കാരെയും ഇന്ന് തന്നെ തിരികെ യുകെയിലേക്ക് കൊണ്ടുപോകും. അതേസമയം…

Read More

തിരുവനന്തപുരത്ത് പോലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; സിഐക്ക് പരുക്ക്

  തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സി.ഐ ജെ. രാകേഷിനാണ് മർദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മർദനമേറ്റ്. തലയ്ക്ക് അടിയേറ്റ സി.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനിൽ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘർഷമുണ്ടെന്നറിഞ്ഞാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെയാണ് സിഐക്ക് മർദനമേറ്റത്. സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്….

Read More

‘ഛത്തീസ്ഗഡിലെ രണ്ട് പ്രദേശങ്ങൾ നക്സൽ മുക്തമായി, കീഴടങ്ങാൻ തയ്യാറുള്ള നക്സലുകളെ സ്വാഗതം ചെയ്യുന്നു’: അമിത് ഷാ

ഛത്തീസ്ഗഡിലെ രണ്ട് പ്രദേശങ്ങൾ നക്സൽ മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എക്‌സിൽ ആണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്. അബുജ്മർ, നോർത്ത് ബസ്തർ എന്നി പ്രദേശങ്ങൾ ആണ് നക്സൽ മുക്തമായി പ്രഖ്യാപിച്ചത്. കീഴടങ്ങാൻ തയ്യാറുള്ള നക്സലുകളെ സ്വാഗതം ചെയ്യുന്നു. മറ്റുള്ളവർ സുരക്ഷാ സേനയുടെ കോപം നേരിടേണ്ടിവരും. ഛത്തീസ്ഗഡിൽ 170 നക്സലൈറ്റുകൾ കീഴടങ്ങിയതായും അമിത് ഷാ വ്യക്തമാക്കി. കീഴടങ്ങാൻ തയ്യാറുള്ളവരെ സ്വാഗതം ചെയ്യുന്നു, എന്നാൽ തോക്കുകൾ ഉപയോഗിക്കുന്നത് തുടരുന്നവർക്ക് സുരക്ഷാ സേനയുടെ ആക്രമണം നേരിടേണ്ടിവരുമെന്ന് അദ്ദേഹം…

Read More

‘അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം’; കെ സുധാകരന്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സുധാകരന്‍ എംപി . ഒരുകാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗം നമ്മുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണെന്നും പാവപ്പെട്ടവരുടെ അതുരാലയമായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അപകടം നടന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ ഭരണനേട്ടങ്ങള്‍…

Read More

സിപിഐ അയയുമോ? നിർണായക മന്ത്രിസഭായോഗം ഇന്ന്

പി എം ശ്രീ പദ്ധതിയിലെ സിപിഐ പ്രതിഷേധത്തിനിടെ നിർണായക മന്ത്രിസഭായോഗം ഇന്ന് ചേരും. വൈകീട്ട് 3.30നാണ് മന്ത്രിസഭായോഗം ചേരുക. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം. അനുനയനീക്കം സിപിഐഎം സജീവമാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരത്തിനകം സമവായം ഉണ്ടായില്ലെങ്കിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ ആയിരിക്കും സിപിഐ നേതൃത്വവുമായി ചർച്ച നടത്തിയേക്കുക. പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കണമെന്ന സിപിഐയുടെ ആവശ്യത്തോട് യോജിപ്പില്ലെങ്കിലും ഉപസമിതി പോലുള്ള നിർദേശങ്ങൾ വെച്ച്…

Read More