തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് സർക്കാർ

 

തമിഴ്‌നാട്ടിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 33 പേർക്ക് കൂടി ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 66 പേരിൽ നടത്തിയ പരിശോധനയിലാണ് 33 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി.

ചെന്നൈയിൽ മാത്രം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സേലത്തും മധുരയിലും നാല് കേസുകളും തിരുനെൽവേലിയിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.