വയനാട് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.15

  വയനാട് ജില്ലയില്‍ ഇന്ന് (19.12.21) 68 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 174 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.15 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134663 ആയി.132974 പേര്‍ രോഗമുക്തരായി. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 878 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 888 പേര്‍ ഉള്‍പ്പെടെ ആകെ…

Read More

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന പരാതിയുടെ സത്യാവസ്ഥ അറിയാൻ പ്രതിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. കേസിൽ മാപ്പുസാക്ഷിയാകാനുള്ള സന്ദീപ് നായരുടെ അപേക്ഷയും കോടതി അംഗീകരിച്ചു.

Read More

മലപ്പുറത്ത് പിടികൂടിയ ഹാൻസ് മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ ജാമ്യാപേക്ഷ തള്ളി

മലപ്പുറത്ത് പിടികൂടിയ ഹാൻസ് മറിച്ചുവിറ്റ കേസിൽ അറസ്റ്റിലായ പോലീസുദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടക്കൽ സ്‌റ്റേഷനിലെ എഎസ്‌ഐ രചീന്ദ്രൻ, സീനിയർ സിപിഒ സജി അലക്‌സാണ്ടർ എന്നിവരുടെ ജാമ്യാപേക്ഷയാണ് മലപ്പുറം മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി നശിപ്പിക്കാൻ ഉത്തരവിട്ട ലഹരിവസ്തുക്കളാണ് ഇവർ മറിച്ചുവിട്ടത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Read More

ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യനെന്ന് വിശേഷണമുണ്ടായിരുന്ന ഫെഡ്രി ബ്ലൂംസ് അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യനെന്ന് വിശേഷണമുണ്ടായിരുന്നയാൾ മരിച്ചു. ദക്ഷിണാഫ്രിക്കൻ സ്വദേശി ഫെഡ്രി ബ്ലൂംസാണ് മരിച്ചത്. 116 വയസ്സായിരുന്നു. 1904 മേയിൽ ഈസ്റ്റേൺ കേപ് പ്രവിശ്യയിലാണ് ബ്ലൂംസിന്റെ ജനനം. 1918ലെ സ്പാനിഷ് ഫ്‌ളൂ കാലത്ത് മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടു. രണ്ട് ലോക മഹായുദ്ധങ്ങളെയും ഇദ്ദേഹം അതിജീവിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ പ്രായത്തിന്റെ റെക്കോര്‍ഡ് ഗിന്നസ് ബുക്ക് സ്ഥിരീകരിച്ചിട്ടില്ല.

Read More

ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടാത്തത് ആശ്വാസം നല്‍കുന്നു. അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാവുമെന്നതിനാല്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വ്യാഴം, വെള്ളം ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ…

Read More

കോവിഡ് വ്യാപനം; പ്രവാസികള്‍ക്കും അന്യസംസ്ഥാന യാത്രികര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച്‌ രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ…

Read More

പോത്തൻകോട് കൊലപാതകം: സ്ഥലം സന്ദർശിച്ച് മന്ത്രി ജി ആർ അനിൽ

  തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സ്ഥലം മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു. കല്ലൂർ പാണൻവിളയിൽ സുധീഷ് കൊല്ലപ്പെട്ട സ്ഥലമാണ് മന്ത്രി സന്ദർശിച്ചത്. നാടിന്റെ ക്രമസമാധാനം തകർക്കുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പോലീസിനും മന്ത്രി നിർദേശം നൽകി

Read More

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരളാ യാത്രക്ക്; കെ സുരേന്ദ്രൻ നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരള യാത്രക്ക് ഒരുങ്ങുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം. തിയതിയുടെ കാര്യത്തിൽ തൃശൂരിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 ന് തൃശൂരിൽ ചേരും. കേന്ദ്ര ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ ബിജെപി മണ്ഡലം…

Read More

മുടിപൊട്ടലിനോട് ബൈ പറയാം, പരിഹാരം വീട്ടില്‍ തന്നെയുണ്ട്

  സ്ത്രീകള്‍ നേരിടുന്ന വലിയ ഒരു സൗന്ദര്യപ്രശ്‌നമാണ് മുടികൊഴിച്ചില്‍ അല്ലെങ്കില്‍ മുടി പൊട്ടി പോകുന്നത്. പൊടിയും അഴുക്കും എല്ലാം ചേര്‍ന്ന് നമ്മുടെ മുടിയെ ആകെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നു. ലോകം മുഴുവനുമുള്ള സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്‌നം തന്നെയാണ് ഇത്. ഇതിന് പരിഹാരം കാണാനായി സലൂണില്‍ പോകാന്‍ പലപ്പോഴും പലര്‍ക്കും സമയം കണ്ടെത്താനുമാകില്ല. ഈ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നിങ്ങള്‍ക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തിയാല്‍ ഇത്തരം പ്രശ്‌നങ്ങളോട് ബൈ ബൈ പറയാം. മുടികൊഴിച്ചില്‍ ശാശ്വതമായി തടയുന്നതിനും…

Read More

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷ കർശനമാക്കി

മംഗളൂരു: വിമാനത്താവളം ബോംബിട്ട് തകര്‍ക്കുമെന്ന് ഫോണ്‍ഭീഷണി. വിമാനത്താവളത്തിന്‍റെ ഒരു മുന്‍ ഡയറക്റ്ററുടെ ഫോണിലാണ് ഇന്നലെ രാത്രി ഭീഷണി വന്നത്. ഉടന്‍ തന്നെ ഇദ്ദേഹം വിമാനത്താവള അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ കാര്‍ക്കളയില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തി. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി. മാസങ്ങള്‍ക്ക് മുമ്പ് ഇതേ വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ കേസില്‍ ആദിത്യറാവു എന്നയാളാണ് പൊലീസ് പിടിയിലായത്….

Read More