Headlines

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ

  മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു. ആകെ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്‌. 4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്…

Read More

24 മണിക്കൂറിനിടെ 66,999 പേർക്ക് കൊവിഡ്, 942 മരണം; രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി ഉയർന്നു. 6,53,622 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 16,95,982 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 942 പേരാണ് രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ 47,033 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലാണ്…

Read More

‘മേയറെ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെ, മറുപടി പറയേണ്ടത് ഡിസിസി’; ദീപ്തി മേരി വർഗീസ്

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തത്. നേതൃത്വം നൽകിയവർ മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യതയില്ലായിരുന്നു. തനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ തീരുമാനം മറ്റൊന്ന് ആകുമായിരുന്നു. സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തിൽ വന്നതല്ല. മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ നിരാശയുമില്ല പരാതിയുമില്ല. രണ്ട് മേയർമാർക്കും പൂർണ പിന്തുണ നൽകും. മറ്റ് സ്ഥാനമാനങ്ങൾ…

Read More

റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; വീട്ടുജോലിക്കാരനെ കാണാനില്ല

ബംഗളൂരുവിൽ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശി രഘുരാജൻ(70), ഭാര്യ ആശ(63) എന്നിവരാണ് ബിദദിയിലെ ഈഗിൾടൺ റിസോർട്ടിലെ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ജോലിക്കാരനായ ജോഗീന്ദർ സിംഗാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ഇയാൾ ഒളിവിലാണ് ദമ്പതികളുടെ രണ്ട് ആൺമക്കൾ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. ഇവർ കഴിഞ്ഞ ദിവസം ഫോൺ ചെയ്തിട്ടും മാതാപിതാക്കളെ കിട്ടിയില്ല. തുടർന്ന് വില്ലയിലെ സുരക്ഷാ ജീവനക്കാരുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ ചെന്നപ്പോൾ ജോഗിന്ദർ സിംഗിനെയാണ് കണ്ടത്. രഘുരാജനും…

Read More

‘നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകും; മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ‌ ഷൗക്കത്ത് പറഞ്ഞു. വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകൾ ഉൾക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകൾക്ക് സുഗകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കോരിച്ചൊരിയുന്ന മഴയിലും പ്രചാരണരം​ഗത്ത്…

Read More

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ; വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദപ്രചാരണമാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കൊട്ടിക്കലാശമില്ലായിരുന്നുവെങ്കിലും വാഹന ജാഥ അടക്കമുള്ള പരിപാടികളുമായാണ് മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. യുഡിഎഫ് വിട്ട് എൽ ഡി എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തങ്ങളുടെ…

Read More

ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കിയേക്കും; മുല്ലപ്പള്ളി ദേശീയ നേതൃത്വത്തിലേക്ക്

എഐസിസി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. 77കാരനായ ഉമ്മൻ ചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുക. 2018ലാണ് ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മുമ്പും കേന്ദ്രനേതൃത്വത്തിൽ മുല്ലപ്പള്ളി പദവി വഹിച്ചിട്ടുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ സാധ്യതകൾക്ക് മങ്ങലേറ്റുവെന്നാണ് സൂചന. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തലക്ക് വിനയായത്.

Read More

കൊവിഡ് രോഗികളുടെ വിവര ശേഖരണം: സർക്കാർ തീരുമാനത്തിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊവിഡ് രോഗികളുടെ ഫോൺ വിവരശേഖരണത്തിനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കൊവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അതിനാൽ ഇത്തരത്തിലൊരു തീരുമാനത്തിൽ അപാകതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. സെല്ലുലാർ കമ്പനികളെ ഹർജിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല ടവർ ഡീറ്റൈൽസ് എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് ഇന്നലെ പറഞ്ഞിട്ട് ഇന്ന്…

Read More

പഞ്ചാബിന്റെ വഴി മുടക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്; 9 വിക്കറ്റിന്റെ തകർപ്പൻ ജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. പഞ്ചാബിനെ ഒമ്പത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്. നിർണായക മത്സരത്തിനിറങ്ങിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈ 7 പന്തുകൾ ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു ഓപണർമാരായ റിതുരാജ് ഗെയ്ക്ക് വാദിന്റെയും ഡുപ്ലസിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഡുപ്ലസി 34 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും…

Read More

വയനാട് ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ്; 163 പേര്‍ക്ക് രോഗമുക്തി ,എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.1.21) 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 163 പേര്‍ രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21374 ആയി. 17986 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3255 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2512 പേര്‍ വീടുകളിലാണ്…

Read More