Headlines

കോളജ് വിദ്യാർഥികൾക്ക് അടക്കം വാക്‌സിനേഷന് മുൻഗണന; സർക്കാർ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് കോളജ് വിദ്യാർഥികൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന. 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. വിദേശത്ത് പഠിക്കാൻ പോകുന്ന കോളജ് വിദ്യാർഥികൾക്ക് അടക്കം മുൻഗണന ലഭിക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു നേരത്തെ 56 വിഭാഗങ്ങൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമെയാണ് മുൻഗണനാ…

Read More

സംഘർഷം അതിരൂക്ഷം: ഗാസയിൽ 100ലേറെ പേർ കൊല്ലപ്പെട്ടു; ഇസ്രായേൽ കര-വ്യോമസേനാ അക്രമണം ആരംഭിച്ചു

  ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 109 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 28 പേർ കൂട്ടികളാണ്. ഏഴ് ഇസ്രായേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. 580 പേർക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ച് നാല് ദിവസത്തിനിടെയുള്ള കണക്കാണിത്. ഗാസ അതിർത്തിയിൽ ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയും കരസേനയും ആക്രമണം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. ഏഴായിരത്തോളം സൈനികരാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് 2014ന് ശേഷം ഇരു വിഭാഗങ്ങളും…

Read More

കെ റെയിൽ സ്ഥലം ഏറ്റെടുപ്പിനിടെ കൊല്ലത്ത് ഒരു കുടുംബത്തിന്റെ ആത്മഹത്യാഭീഷണി

കെ റെയിൽ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് ഒരു കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. ദേഹത്ത് പെട്രോൾ ഒഴിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. സ്ഥലമേറ്റെടുത്താൽ ഇവരുടെ വീട് പൂർണമായും നഷ്ടപ്പെടും. തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ഇവർ കടന്നതെന്ന് അറിയുന്നു. ജയകുമാറും ഭാര്യയും മകളുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ അനുനയിപ്പിച്ചത് പ്രതിഷേധിക്കുന്നവർക്ക്…

Read More

സംസ്ഥാനത്തെ എല്ലാ അനധികൃത നിര്‍മ്മാണവും പൊളിക്കേണ്ടി വരും

കേരളത്തില്‍ ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ 4 ആഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച‌ സാഹചര്യത്തില്‍ എല്ലാ അനധികൃത നിര്‍മ്മാണവും പൊളിക്കേണ്ടി വരും. ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി നിര്‍ദ്ദേശിച്ച‌ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നല്‍കിയ ഉത്തരവ് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് അനധികൃത ഫ്‌ളാറ്റുകള്‍ എല്ലാം പൊളിക്കേണ്ടി വരുമെന്ന വിലയിരുത്തല്‍ . മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അധ്യക്ഷനായ…

Read More

വയനാട് ജില്ലയിലെ കുരങ്ങ്പനി പ്രതിരോധം,വാക്സിനേഷൻ ഊർജ്ജിതപ്പെടുത്തണം; ജില്ലാ കളക്ടര്‍

കുരങ്ങ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കയോഗം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. കുരങ്ങ്പനി പിടിപ്പെടാന്‍ കൂടുതല്‍ സാധ്യതയുളള നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുളള കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ഇവരില്‍ കുരങ്ങ്പനി പ്രതിരോധ വാക്സിനേഷന്‍ നടത്തുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണം. ആവശ്യമായ ലേപനങ്ങളും മരുന്നുകളും സ്റ്റോക്ക് ചെയ്യാനുളള നടപടികളും സ്വീകരിക്കണം. ബോധവല്‍ ക്കരണ,പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ജില്ലയില്‍…

Read More

വേഗം സുഖം പ്രാപിക്കട്ടെ; ട്രംപിനും മെലാനിയക്കും സന്ദേശവുമായി മോദി

കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും വേഗം സുഖം പ്രാപിക്കാൻ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഹൃത്ത് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മോദി ട്വീറ്റ് ചെയ്തു കൊവിഡ് ബാധയെ കുറിച്ചുള്ള യഥാർഥ വിവരങ്ങൾ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

പാലക്കാട് യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിന്റെ ഭാര്യ നേഖ (24) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രദീപിനെ ആലത്തൂർ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ മുൻ സൈനികൻ സുബ്രഹ്മണ്യന്റെ മകളാണ് മരിച്ച നേഖ. നേഖയെ മുമ്പും ഭർത്താവ്…

Read More

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ കണ്ടെത്തി; സുരക്ഷിതൻ

വടക്കെ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ. ഷെയ്ക് ഹസൻ ഖാനെയും ,ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂർ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും…

Read More

സൈനിക നീക്കത്തിനില്ലെന്ന് നാറ്റോ, യുക്രൈൻ ഒറ്റപ്പെട്ടു; യുദ്ധത്തിൽ നൂറിലേറെ പേർക്ക് മരണം

യുക്രൈനിൽ റഷ്യ കനത്ത ആക്രമണം തുടരുമ്പോൾ യുക്രൈനെ സഹായിക്കാനായി സൈനിക നീക്കം നടത്തില്ലെന്ന് നാറ്റോ സഖ്യസേന. തിരിച്ചടിക്കാൻ നേരത്തെ യുക്രൈൻ ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യർഥിച്ചിരുന്നു. ആയുധമടക്കമുള്ള സഹായം നൽകണമെന്നായിരുന്നു അഭ്യർഥന. അമേരിക്ക അടക്കമുള്ള നാറ്റോ രാജ്യങ്ങൾ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത് നാറ്റോ നിലപാട് വ്യക്തമാക്കിയതോടെ അക്ഷരാർഥത്തിൽ യുക്രൈൻ ഒറ്റപ്പെട്ട നിലയിലാണ്. അതിർത്തികളിൽ സൈന്യത്തെ വിന്യസിക്കുമെങ്കിലും ഇത് സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ മാത്രമാണ് എന്നാണ് നാറ്റോയുടെ പ്രസ്താവന. യുക്രൈൻ ഇതുവരെ നാറ്റോ അംഗത്വമെടുത്തിട്ടില്ലെന്നതും ശ്രദ്ധേയാണ്. യുക്രൈൻ…

Read More

തെരുവുനായ കടിച്ചത് 42 തവണ; ആലപ്പുഴയില്‍ ഗുരുതരമായി പരിക്കേറ്റ് യുവാവ്

ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ: തെരുവുനായ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പൊന്‍മലമേലില്‍ ആനന്ദരാജ് (35)നാണ് പരിക്കേറ്റത്. യുവാവിന്റെ ശരീരത്തില്‍ 42 തവണയാണ് കടിയേറ്റത്.ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. നിലവില്‍ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More