മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ

ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കി. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും. വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.

Read More

ഹരിതയ്‌ക്ക്‌ പുതിയ മാർഗരേഖ പുറത്തിറക്കി; കോളേജ് കമ്മിറ്റികളായി പരിമിതപെടുത്തും

  കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ധാരണയായി. ഹരിതയില്‍ ഉണ്ടായ പൊട്ടിത്തെറിയും വിവാദങ്ങളും പ്രവര്‍ത്തക സമിതിയിൽ ചർച്ചയായി. ഹരിതയുടെ സംഘടനാ പ്രവർത്തനത്തിൽ ലീഗ് പുതിയ മാർഗരേഖ ഉണ്ടാക്കി. നിലവിലെ ഹരിതാ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതയ്‌ക്ക്‌ സംസ്‌ഥാന- ജില്ലാ കമ്മിറ്റികളുണ്ടാകില്ല. പകരം കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്തും. ഇതിന് പകരം യൂത്ത്…

Read More

‘പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കും; ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ല’; സണ്ണി ജോസഫ്

പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്. ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും പാലോട് രവിയോട് സംസാരിച്ചെങ്കിലും, വിശദീകരണം ചോദിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതുകൊണ്ടൊന്നും തകരുന്നതല്ല കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നടപടി പരിഗണനയിലാണോ എന്ന ചോദ്യത്തിന് ‌വിഷയം പരിഗണനയിലെന്നാണ് കെപിസിസി മറുപടി നൽകിയത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ഫോൺ…

Read More

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു; ജനം വലഞ്ഞു

  സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന മലബാർ മേഖലയിലും മധ്യകേരളത്തിലും ജനങ്ങൾ ബസ് കിട്ടാതെ വലയുകയാണ്. കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വലിയ തോതിൽ സർവീസ് തുടങ്ങിയിട്ടില്ല ഒന്ന് മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളെയും സമരം ബാധിച്ചിട്ടുണ്ട്. നിരക്ക് വർധന സംബന്ധിച്ച് ഈ മാസം അവസാനത്തോടെ മാത്രമേ തീരുമാനമാകൂവെന്നാണ് അറിയുന്നത്. 30ന് ചേരുന്ന എൽഡിഎഫ് യോഗമാകും…

Read More

നിയമസഭ കയ്യാങ്കളി: മന്ത്രിമാരായ ഇപി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു

2015ലെ നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യമെടുത്തത്. കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതിയിൽ ഹാജരായത്. മന്ത്രിമാർ നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Read More

കുത്തിപ്പൊളിച്ചവർക്ക് റോഡ് പഴയ പടിയാക്കാനും ഉത്തരാവാദിത്വമുണ്ട്: ജല വകുപ്പിനെതിരെ മന്ത്രി റിയാസ്

  റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതിയിൽ നിന്ന് വിമർശനമേൽക്കേണ്ടി വന്നതിന് പിന്നാലെ ജല വകുപ്പിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മന്ത്രി വിമർശിച്ചു. കുത്തിപ്പൊളിച്ച റോഡുകൾ പഴയ പടിയാക്കാൻ കുത്തിപ്പൊളിച്ചവർക്ക് ഉത്തരവാദിത്വമുണ്ട്. ജല അതോറിറ്റി അത്തരത്തിൽ റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ അത് പഴയ നിലയിലാക്കണമെന്ന് 2017ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിന് റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ ജല അതോറിറ്റി അത് പഴയ സ്ഥിതിയിലാക്കണം എൻജിനീയർമാർക്ക് ഇക്കാര്യത്തിൽ സന്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത…

Read More

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി കോവില്‍പറമ്പില്‍ ദയാനന്ദന്റെ മകന്‍ ജിത്തു (28) എന്നയാളെയാണ് കാണാതായിരന്നനത്. ഇദ്ദേഹം ഓടിച്ചിരുന്ന ടാറ്റാ എയ്‌സ് വാഹനം തച്ചപ്പള്ളി പാലത്തിന് സമീപം കിടക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി ഒമ്പതരക്ക് ശേഷമാണ് ആളെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ടായിരുന്നത്. വീട്ടില്‍ നിന്നും ഭാര്യയുമായി പിണങ്ങി ഇറങ്ങിയതാണ്. പുഴയില്‍ ചാടിയിട്ടുണ്ടോ എന്ന് സംശയിച്ചതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് യുവാവിനെ മരിച്ചതായി കണ്ടെത്തിയത്. ഭാര്യ ജിജിയും നാല് വയസ്സുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ…

Read More

വീണ്ടും ട്രംപിന്റെ താരിഫ് യുദ്ധം; ജപ്പാനും കൊറിയയ്ക്കും 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

വീണ്ടും താരിഫ് യുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍, ദക്ഷിണകൊറിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം തീരുവ ചുമത്തി. ഇരു രാഷ്ട്രത്തലവന്മാര്‍ക്കുമുള്ള കത്ത് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പുറത്തുവിട്ടു. തീരുമാനം അടുത്തമാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ തീരുവ ചുമത്തുന്നതിനായി താന്‍ വിവിധ ലോകരാജ്യങ്ങള്‍ക്ക് കത്തുകള്‍ എഴുതി പരസ്യപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് ആദ്യഘട്ട താരിഫ് കത്തുകള്‍ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 15ലേറെ രാജ്യങ്ങള്‍ക്ക്…

Read More

തൃശൂർ പൂരം സമാപിച്ചു: അടുത്ത പൂരം 2022 മെയ് പത്തിന്

ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി സമാപിച്ചു. തിരുവനമ്പാടി- പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. ഇന്നലെ അർധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് തൃശൂർ പൂരം വെട്ടിച്ചുരുക്കിയത്. ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ്…

Read More

ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം

ഡൽഹി സർവകലാശാലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. വാക്കുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പെൺകുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം ഉണ്ടായത്.മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി കൈ ഉപയോഗിച്ച് തടയുകയായിരുന്നു പെൺകുട്ടി. ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളായ മൂന്ന് പ്രതികളെയും പൊലീസിന്റെ സ്പെഷ്യൽ സെൽ കസ്റ്റഡിയിൽ…

Read More