റിലയന്സുമായി ബൈറ്റ്ഡാന്സിന്റെ ചര്ച്ച: ടിക് ടോക് തിരികെ ഇന്ത്യയിലേക്ക്
സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യൻ സർക്കാർ നിരോധിച്ച ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക് ഇന്ത്യയില് മടങ്ങിയെത്തിയേക്കും. അതിനായി ചൈനയുടെ ബൈറ്റ്ഡാന്സ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചകൾ നടത്തി വരികയാണ്. അമേരിക്കൻ ഓൺലൈൻ മാധ്യമമായ ടെക്ക്രഞ്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടുകളാണ് ഇത്തരം സൂചനകല് നല്കുന്നത്. കഴിഞ്ഞ മാസം തന്നെ ചർച്ചകൾ ആരംഭിച്ചെങ്കിലും ഇതുവരെ കരാറിലേർപ്പെടിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരോധിച്ച ആപ്പ് ആയതുകൊണ്ട് റിലയൻസ് കരാറില് ഒപ്പ് വെക്കാന് സാധ്യത കുറവാണെന്നും റിപ്പോര്ട്ടുണ്ട്….
