Headlines

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രാശാന്തിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം, 2025ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും പരിശോധിക്കും

ശബരിമല സ്വർണ്ണകൊള്ളയിൽ 2025 ൽ ദ്വാരപാലകശില്പം സ്വർണ്ണ പൂശാൻ കൊണ്ടുപോയത്തിലെ അന്വേഷണത്തിലേക്ക് കടന്ന് SIT. 2025 ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സാമ്പത്തിക ഇടപാടും പരിശോധിക്കുമെന്ന് SIT അറിയിച്ചു . പി എസ് പ്രാശാന്തിന്റെ സമയത്ത് സ്വർണ്ണം പൂശാൻ കൊണ്ടുപോയത്തിലെ സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടക്കുക. ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രാശാന്തിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം, 2025ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും പരിശോധിക്കും. ശബരിമല സ്വർണ്ണകൊള്ളയിൽ 2025 ൽ ദ്വാരപാലകശില്പം സ്വർണ്ണ പൂശാൻ…

Read More

ലോകത്തെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടം ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്നു

ജിദ്ദ: തൂണുകളില്ലാത്ത ലോകത്തെ ഏറ്റവും വലിയ താഴികക്കുടത്തിന്റെ (ഖുബ്ബ) നിർമാണം ജിദ്ദയിൽ പുരോഗമിക്കുന്നു. ജിദ്ദ സൂപ്പർ ഡോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.   34,000 ചതുരക്ര മീറ്റർ വിസ്തീർണത്തിലാണ് താഴികക്കുടം നിർമിക്കുന്നത്. ഇതിന് 46 മീറ്റർ ഉയരവും 210 മീറ്റർ വ്യാസവുമുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമെന്നോണം ഗിന്നസ് റെക്കോർഡിട്ട ടോക്കിയോ ഡോമിനേക്കാൾ വലുതാണ് ജിദ്ദ സൂപ്പർ ഡോം. ടോക്കിയോ ഡോമിന്റെ വ്യാസം 206 മീറ്ററാണ്. മദീന റോഡിൽ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിനു…

Read More

പൊലീസ് അയച്ച നോട്ടീസിൽ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ

റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയ്ക്ക് മെയിൽ മുഖേന നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തുന്നിരുന്നത്. തങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആയിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയ്ക്ക് പൊലീസ് നോട്ടീസ് നൽകിയത്….

Read More

മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

  മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.     പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽ പെട്ടത്….

Read More

താലിബാന് തക്ക മറുപടി നൽകി സൈന്യം; വ്യോമാക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ യു എസ് വ്യോമസേന നടത്തിയ ആക്രമണത്തിൽ താലിബാന് കനത്ത ആൾനഷ്ടം. ഷെബർഗാൻ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു ഷബർഗാൻ നഗരത്തിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 200ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകർക്കപ്പെട്ടുവെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ ഫവദ് അമൻ ട്വീറ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഷബർഗാൻ നഗരം താലിബാൻ…

Read More

വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം ,ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി. അതേസമയം, നട തുറന്ന്…

Read More

ഉംറ തീർഥാടനം സൗദി പുനരാരംഭിക്കുന്നു; ബുക്കിംഗ് ജൂലൈ 25 മുതൽ

ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദി തുടങ്ങി. ജൂലൈ 25 മുതൽ ഉംറ ബുക്കിംഗ് പുനരാരംഭിക്കും. സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ജൂലൈ 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക. ഹജ്ജ് തീർഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11ന് നിർത്തിവച്ചതായിരുന്നു ഉംറ തീർഥാടനം. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കാനാണ് നീക്കം.

Read More

ഇരട്ട ന്യൂനമർദം രൂപം കൊള്ളുന്നു; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത

അറബിക്കടലിന് തെക്കുപടിഞ്ഞാറും ബംഗാൾ ഉൾക്കടലിൽ ആൻഡമാനിലും അടുത്ത ഇരട്ട ന്യൂനമർദം രൂപമെടുക്കുന്നതായി കാലവസ്ഥാ വിഗദ്ധർ. ഇതോടെ ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലകളിൽ ശക്തമായ കാറ്റുണ്ടാകും. കേരളമൊട്ടാകെ പരക്കെ മഴ ലഭിക്കാനും സാധ്യതയുണ്ട്. ന്യൂനമർദം മലദ്വീപ് ഭാഗത്തേക്ക് നീങ്ങി ദുർബലമാകുമെന്നും വിദഗ്ധർ പറയുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ത്യയെ ബാധിക്കില്ല. ഇത് മ്യാൻമറിനെ ലക്ഷ്യമാക്കിയാകും സഞ്ചരിക്കുന്നത്.

Read More

ദിലീപിന്റെ പരാതി; പാര്‍വതി, ആഷിഖ് അബു, രേവതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്. പാര്‍വതി, രമ്യാ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ…

Read More

വള്ളിക്കുന്നിൽ യുവതി ട്രെയിന് മുന്നിൽ ചാടി മരിച്ച സംഭവം; സ്ത്രീധന പീഡനത്തെ തുടർന്നെന്ന് പരാതി

മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹതയ് ചെയ്തതിന് പിന്നിൽ സ്ത്രീധന പീഡനമെന്ന് പരാതി. ഷാലുവിന്റെ ഭാര്യ ചാലിയം സ്വദേശി ലിജിനയാണ് ആത്മഹത്യ ചെയ്തത്. പണവും സ്വർണവും ആവശ്യപ്പെട്ട് ഷാലുവും വീട്ടുകാരും ലിജിനയെ നിരന്തരം മർദിച്ചിരുന്നതായി സഹോദരി പറയുന്നു ചൊവ്വാഴ്ചയാണ് ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. വിവാഹ സമയത്ത് ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന ഷാലു പിന്നീട് ക്വാറി ബിസിനസ് ആരംഭിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ടതോടെയാണ് ലിജിനയെ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ തുടങ്ങിയത്.

Read More