അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

അമ്പലവയല്‍ 66 കെ.വി സബ്‌സ്റ്റേഷന്റെയും അമ്പലവയല്‍ സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ഇന്ന് (ഫെബ്രുവരി 13) രാവിലെ 10.30 ന് അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പളളി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനിയര്‍ ജെ. സുനില്‍ ജോയ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല…

Read More

നാണക്കേടിന്റെ റെക്കോർഡ് വിരാട് കോലിക്ക് സ്വന്തം; രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് വിരാട് കോലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോലി നാണക്കേടിൻ്റെ റെക്കോർഡിലെത്തിയ. നിലവിൽ ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് ആണ് കോലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ കളിയോടെ കരിയറിൽ 14ആം തവണയാണ് കോലി പൂജ്യത്തിനു പുറത്തായത്. ഗാംഗുലി 13 വട്ടം റൺ ഒന്നുമെടുക്കാതെ പുറത്തായപ്പോൾ 11 ഡക്കുകളുള്ള മുൻ ക്യാപ്റ്റൻ എംഎസ് ധോണി പട്ടികയിൽ മൂന്നാമതുണ്ട്. കപിൽ ദേവ് (10),…

Read More

സുൽത്താൻ ബത്തേരി അരിവയൽ പ്രദേശത്ത് ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം; പശു കിടാവിനെ ആക്രമിച്ചു

  അരിവയൽ: പ്രദേശത്ത് ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ രാത്രി കടുവ പശു കിടാവിനെ ആക്രമിച്ചു. നമ്പീശൻകവല ഇളവനപുറത്ത് ഇ.ജെ ശിവദാസന്റെ പശുകിടാവിനെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പശുക്കിടാവിന് ഉടൻ പ്രാഥമിക ചികിത്സ നൽകി. കടുവയെ രാവിലെ പുല്ലരിയാൻ പോയവരും കണ്ട് ഭയന്നോടിയിട്ടുണ്ട്. വനം വകുപ്പുദ്യോഗസ്ഥരെത്തി തുടർ നടപടികൾ സ്വീകരിച്ചു. ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നു നിൽക്കുന്ന പ്രദേശമായ അരിവയൽ, സി.സി. ഭാഗങ്ങളിൽ ആക്രമണങ്ങൾ പതിവാണ്.    

Read More

കർഷക പ്രഷോഭം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുന്നതിനിടെ സമരരീതികള്‍ കടുപ്പിച്ച് കര്‍ഷകര്‍. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ…

Read More

സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒഴികെ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണിവരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു  …

Read More

കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും: സിദ്ധു

  ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന അക്രമ കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. “നാളെയോടെ കർഷകരുടെ ക്രൂരമായ കൊലപാതകത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ, കർഷകർക്ക് വേണ്ടി പോരാടിയതിന് നിയമവിരുദ്ധമായി അറസ്‌റ്റ് ചെയ്‌ത ഞങ്ങളുടെ നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കിൽ, പഞ്ചാബ് കോൺഗ്രസ് ലഖിംപൂർ ഖേരിയിലേക്ക് മാർച്ച്…

Read More

സ്‌കൂളുകൾ ഉടൻ തുറക്കില്ല, തീയറ്ററുകളും അടഞ്ഞുകിടക്കും; രാജ്യം മൂന്നാംഘട്ട അൺലോക്കിലേക്ക്

രാജ്യം അടുത്ത മാസത്തോടെ അൺലോക്ക് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെങ്കിലും സ്‌കൂളുകളും മെട്രോയും തുറക്കില്ലെന്ന് റിപ്പോർട്ട്. ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സിനിമാ തീയറ്ററുകളും ജിംനേഷ്യങ്ങളും അടഞ്ഞു തന്നെ കിടക്കാനാണ് സാധ്യതയേറെയും. അൺലോക്കിന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകും. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം പരിഗണിച്ചാണ് ഇളവുകൾ നൽകുക. സ്‌കുളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചന തുടരുകയാണ്. സ്‌കൂളുകൾ തുറന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെ അഭിപ്രായംകൂടി…

Read More

വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം’; ബാലാവകാശ കമ്മിഷന്‍ നിലപാട് തള്ളി മുഖ്യമന്ത്രി

വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി സംശയം സംബന്ധിച്ച് കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗോ മറ്റ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് അധികാരമുണ്ട് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യങ്ങള്‍ ചെയ്താല്‍ അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന് ഭയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമിതിയും ഇക്കാര്യത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍…

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരാകും

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാകും ഹാജരാകുക. മുൻകൂട്ടി പറയാതെ വെള്ളിയാഴ്ച ഹാജരായ ഷാഫിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ തിരികെ അയച്ചിരുന്നു ഷാഫിയും കൊടി സുനിയും അടങ്ങുന്ന സംഘമാണ് കണ്ണൂരിലെ സ്വർണക്കടത്ത് ക്വട്ടേഷൻ ടീമിന്റെ രക്ഷാധികാരികൾ എന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റിലായ സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയും ഇവരുടെ പങ്ക് വെളിപ്പെടുത്തി…

Read More

കൊറോണ ഭീതി ഒഴിയുന്നില്ല: ധനപരമായ നയങ്ങളില്‍ റിസര്‍വ്വ് ബാങ്ക് തല്‍സ്ഥിതി തുടര്‍ന്നേക്കും

ന്യു ഡൽഹി: രാജ്യത്തെ കൊറോണ വൈറസ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ധനനയ അവലോകനത്തില്‍ തല്‍സ്ഥിതി തുടരാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ( ആര്‍ബിഐ) തീരൂമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മറ്റി മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ഏപ്രിൽ 7, 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ സാമ്പത്തിക സാമ്പത്തിക നയം പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ മോണിറ്ററി പോളിസി യോഗത്തിന് ശേഷം പണപ്പെരുപ്പ ആശങ്കകൾ ചൂണ്ടിക്കാട്ടി സെൻ‌ട്രൽ ബാങ്ക്…

Read More