തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിൽ LLB പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതും. ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം നടത്തും. ഇന്ന് ചേർന്ന സർവകാശാലാ സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പരാതിയുള്ള വിദ്യാർഥികൾക്ക് സൂക്ഷ്മ പരിശോധനയ്ക്കായി ഉത്തര കടലാസുകൾ വിട്ടുനൽകും. പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികൾ പുനർ മൂല്യനിർണത്തിൽ ജയിക്കുന്നുവെന്ന വാർത്ത ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്.
റീ വാല്യുവേഷന് പേപ്പറൊന്നിന് ഫീസ് ഈടാക്കിയത് 850 രൂപയായിരുന്നു. ചോദ്യപേപ്പർ മുൻകൂട്ടി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നത് ഇതോടെ ഒഴിവാക്കും. ചോദ്യപേപ്പർ ഇനി സർവകലാശാലകളിലേക്ക് എത്തിക്കുക ഓൺലൈനായിട്ടായിരിക്കും. ലോ കോളജുകളിൽ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ നടപ്പിലാക്കാനാണ് കേരള സർവകലാശാലയുടെ നീക്കം. പ്രവർത്തനങ്ങൾ ഡിജിറ്റലാക്കുന്ന K REAP സോഫ്റ്റ്‌വെയറിൽ നിന്ന് പിന്മാറാനും ആലോചനയുണ്ട്.








