Headlines

പ്രിയദർശിനി ബസ്: പുരുഷന്മാർക്ക് സീറോ ടിക്കറ്റ്; കണ്ടക്ടർ പിടിയിൽ

ആലുവ ∙ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു സീറോ ടിക്കറ്റ് നൽകി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇൻസ്പെക്ടർ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നു മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയന് എതിരെ നടപടിക്കു ശുപാർശ ചെയ്ത് അധികൃതർ വിജിലൻസ് വിഭാഗത്തിനു റിപ്പോർട്ട് നൽകി. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ 2 പുരുഷന്മാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോൾ രണ്ടും സീറോ ടിക്കറ്റായിരുന്നു. യാത്രക്കാർ ടിക്കറ്റ്…

Read More

ദേശീയപാത 66 നിർമാണം പൂർത്തിയായാൽ പറവൂർ റോഡരികിലെ കെട്ടിട നിർമാണ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ വരും

പറവൂർ ∙ പുതിയ ദേശീയപാത – 66 നിർമാണം പൂർത്തിയായാൽ നിലവിലെ ദേശീയപാത സംസ്ഥാന പാതയാകും. ദേശീയപാതയെ ഏറ്റെടുത്തു സംസ്ഥാന പാതയായി പ്രഖ്യാപിച്ചു പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കൈമാറും. പിന്നീടുള്ള എല്ലാ അറ്റകുറ്റപ്പണികളും ടാറിങ്ങും പൊതുമരാമത്ത് നിരത്തു വിഭാഗത്തിന്റെ നിയന്ത്രണത്തിലാകും നടക്കുക. സംസ്ഥാന പാതയായാൽ റോഡരികിലെ കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരും. കേരള മുനിസിപ്പൽ, കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം നിർമാണങ്ങൾ നടത്താനാകും. എൻഎച്ചിന്റെ നിയമപ്രകാരം കൊമേഴ്സ്യൽ കെട്ടിടങ്ങൾ റോഡിന്റെ മധ്യത്തിൽ നിന്ന്…

Read More

ഓണം വരുമ്പോൾ ഈ പടുതത്തണലിലും കയറണേ…; ഈ കുരുന്നുകൾക്ക് ഇന്നും ഒരു ഉടുപ്പുപോലുമില്ല

പീരുമേട് ∙ അതികഠിന തണുപ്പിൽ അമ്മ കുഞ്ഞുമോളിയെ കെട്ടിപ്പിടിച്ചിരിക്കുക എന്നതാണ് ഒന്നര വയസ്സുകാരൻ മനോജ് പഠിച്ചിരിക്കുന്നത്. ഇത്രയും കാലമായി കുഞ്ഞിന് സ്വന്തമായി ഒരു ഉടുപ്പുപോലും ഇല്ല. തൊട്ടടുത്തിരിക്കുന്ന ചേച്ചി 3 വയസ്സുകാരി മേലയുടെ സ്ഥിതിയും ഇതു തന്നെ. നാലു വയസ്സുള്ള മനു, ഇവരുടെ അച്ഛൻ രാമൻകുട്ടി എന്നിവർ ഉൾപ്പെടെ അഞ്ചംഗ കുടുംബം കഴിയുന്നത് നാലു കമ്പുകളിൽ വലിച്ചുകെട്ടിയ പടുതയുടെ തണലിൽ.വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക്പോസ്റ്റിനു സമീപമുള്ള പൊൻനഗറിൽ തെങ്കാഞ്ചി തോടിന്റെ വശത്തായാണു മലമ്പണ്ടാര വിഭാഗക്കാരായ ഇവർ കുറച്ചുനാളുകളായി ഷെഡ്…

Read More

ലക്ഷദ്വീപിലെ കടലിൽ പെട്രോളിങ്ങിന് പോയ പൊലീസ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥരെയാണ് കടലില്‍ കാണാതായത്. കടലില്‍ പെട്രോളിങ്ങിന് പോയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മൂന്നുപേരെയാണ് കാണാതായത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഉദ്യോഗസ്ഥന്‍ കവരത്തിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേരെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. കവരത്തി ദ്വീപിലെ നബീല്‍, ആന്ത്രോത്ത് ദ്വീപിലെ ഹിദായത്ത് എന്നിവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ്റെ ഹെലികോപ്റ്ററിലാണ് തെരച്ചില്‍ നടത്തുന്നത്. ബോട്ട് മറിഞ്ഞതോടെ അമിനി ദ്വീപിലെ…

Read More

ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്ന സംഭവം; ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്ന് വിശദീകരണം

ഡല്‍ഹി: ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്നതില്‍ ഒളിച്ച് കളിച്ച് എയര്‍ ഇന്ത്യ. ആകാശചുഴിയാണ് കാരണമെന്ന ആദ്യ വിശദീകരണത്തിലാണ് മലക്കം മറച്ചില്‍. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് പുതു വിശദീകരണം. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മെയിന്റനന്‍സ് റിപ്പോര്‍ട്ടുമുണ്ട്. തനിക്ക് ഉറക്കമില്ലായ്മ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് എഎഐബിക്ക് പൈലറ്റിന്റെ മൊഴി. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചിരുന്നതായും പൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്. ഫുക്കറ്റിലെ വിശ്രമസമയത്തും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കി. വിമാനത്തിന് നിരവധി സാങ്കേതിക…

Read More

പാവങ്ങൾക്ക് വീടുവയ്ക്കാനുള്ള പണം പാക്കിസ്ഥാൻ ‘മുക്കി’; ലോകബാങ്കിന് അമർഷം, ‘അടിച്ചുമാറ്റിയത്’ ബലൂചിസ്ഥാനിനുള്ള സഹായം

ബലൂചിസ്ഥാൻ പ്രവിശ്യയിൽ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്ക് വീടുവയ്ക്കാൻ അനുവദിച്ച ധനസഹായം വകമാറ്റിയ പാക്കിസ്ഥാൻ സർക്കാരിന്റെ നടപടിയിൽ കടുത്ത അമർഷവുമായി ലോകബാങ്ക്. പുതിയ വീടിന് അർഹരായവരിൽ 84 ശതമാനം പേരും നിലവിൽ കിടപ്പാടമില്ലാത്തവരും അതീവദാരിദ്ര്യം അനുഭവിക്കുന്നവരുമാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി. ദുരിതബാധിതരിൽ 28% പേരുടെ നിലവിലെ മാസവരുമാനം 3000 ഇന്ത്യൻ രൂപയ്ക്കും താഴെയാണ്. 26 ശതമാനം പേർക്ക് 6500 രൂപയ്ക്ക് താഴെയും. 39 ശതമാനം പേർക്ക് നിലവിൽ വീടേയില്ല. 37 ശതമാനം പേർ ദിവസക്കൂലിക്കാരാണ്. 8 ശതമാനം പേർ…

Read More

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

വാളയാർ∙ കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30ന് പുതുപ്പതി റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. മംഗളുരു -ചെന്നൈ എക്സ്പ്രസില്‍ ഇടിച്ചാണ് അപകടമെന്ന് വനം വകുപ്പ് അറിയിച്ചു അപകടത്തെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നും മടങ്ങിയ കുട്ടിയാനയും അമ്മയാനയുമാണ് ട്രെയിൻ ഇടിച്ചു ചരിഞ്ഞത്. ട്രെയിൻ ഇടിച്ച ശേഷം50 മീറ്ററോളം ആനകളുടെ ജഡo ട്രാക്കിലൂടെ…

Read More