കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിന്റെ ജാമ്യാപേക്ഷയെ കേരളം എതിർക്കും

  കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷയെ കേരളം എതിർക്കും. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരായേക്കും. അതേസമയം റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യത്തെ കേരളാ സർക്കാർ എതിർത്തേക്കില്ല താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്ന വാദമാണ് റോബിൻ വടക്കുംചേരി മുന്നോട്ടുവെക്കുന്നത്. ജാമ്യം ലഭിക്കാനുള്ള ഇയാളുടെ ഈ നടപടിയെ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇരയും റോബിനെ വിവാഹം…

Read More

ജമ്മു കശ്മീരിൽ CRPF ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാർ മരിച്ചു

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10:30 ഓടെയാണ് സംഭവം നടന്നത്. വാഹനത്തിൽ 23 പേർ ഉണ്ടായിരുന്നു. ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. സേനയുടെ 187-ാം ബറ്റാലിയന്റെതാണ് വാഹനം.

Read More

നിമിഷപ്രിയയുടെ മോചനം; യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യെമൻ ജയിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ ഊർജിതം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതിയുള്ള യെമനിൽ വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് അനുനയനീക്കം. പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയാണ് ചർച്ചകൾ പുരോഗിമിക്കുന്നത്. യെമൻ ഭരണകൂടത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിയാണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്. ദയാധനം സ്വീകരിച്ച് മാപ്പുനൽകി വധശിക്ഷയിൽനിന്ന്…

Read More

മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് അനുപമ പരമേശ്വരന്‍

വ്യാജചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് നടി അനുപമ പരമേശ്വരന്‍. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി അനുപമ പോസ്റ്റ് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഔദ്യോഗിക പേജ് അപ്രത്യക്ഷമായി. ‘ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?’ അനുപമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യഥാര്‍ത്ഥ ചിത്രവും മോര്‍ഫ് ചിത്രവും…

Read More

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയതായി പ്രചാരണം; ആശങ്കയുമായി രക്ഷിതാക്കൾ

കോഴിക്കോട് : പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു . നവംബർ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത് . കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞതായാണ് സന്ദേശത്തിൽ പറയുന്നത് . എന്നാൽ , മന്ത്രിയോ സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല . പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച…

Read More

സ്വര്‍ണക്കടത്ത്; ദേശീയ ഏജന്‍സികള്‍ അന്വേഷിച്ചേക്കും; നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ദേശീയ ഏജന്‍സികള്‍ ഏറ്റെടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം എന്താണോ ആവശ്യപ്പെടുന്നത് അതിന് അനുസരിച്ചുള്ള ഒരു അന്വേഷണമാകും പ്രഖ്യാപിക്കുക. അന്വേഷണത്തിന് യു എ ഇ സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ഐ എ, അല്ലെങ്കില്‍ സി ബി ഐ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

Read More

ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന് ശേഷം മരച്ചീള് കണ്ടെത്തി

തൃശ്ശൂര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലില്‍ മരക്കൊമ്പ് കൊണ്ട് പരുക്കേറ്റ് ചികിത്സ തേടിയ ആളുടെ കാലില്‍ നിന്ന് അഞ്ച് മാസത്തിന് ശേഷം മരകഷ്ണം കണ്ടെത്തി. തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് മരക്കഷ്ണം കണ്ടെത്തിയത്. അഞ്ച് മാസക്കാലത്തോളെ തന്റെ കാലില്‍ വേദനയും നീരും വന്നെന്നും തുന്നിക്കെട്ടിയ ഭാഗം മുഴച്ചുവന്നെന്നും രോഗി പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് കാലിന് പരുക്കേറ്റ് പങ്ങാരപ്പള്ളി സ്വദേശി ചന്ദ്രന്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലില്‍ മരക്കമ്പ് തറച്ചുകയറിയെന്ന് ചന്ദ്രന്‍ ആരോഗ്യപ്രവര്‍ത്തകരെ…

Read More

വയനാട് ജില്ലയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (14.01.22) 240 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.72 ആണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137260 ആയി. 134976 പേര്‍ രോഗമുക്തരായി. നിലവില്‍ 1288 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1243 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കൊവിഡ് ബാധിത ആംബുലൻസിൽ പ്രസവിച്ചു; ശുശ്രൂഷിച്ച ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിൽ കൊവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസർകോട് ഉപ്പള സ്വദേശിനിയാണ് ആംബുലൻസിൽ വെച്ച് പ്രസവിച്ചത്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നതായി പരിയാരം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ നില വഷളായതോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. എന്നാൽ യാത്രാമധ്യേ യുവതിയുടെ നില തീർത്തും വഷളായി. ഇതോടെ ആംബുലൻസ് വഴിയോരത്ത് നിർത്തുകയും ജീവനക്കാരുടെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. കുട്ടിക്കും അമ്മക്കും പ്രഥമ ശുശ്രൂഷ നൽകിയതിന്…

Read More