അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ
ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. കിണറുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ജനകീയ പ്രതിരോധ ക്യാമ്പയിൻ തീരുമാനിച്ചത്.
വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്ക ജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മുഴുവന്‍ കിണറുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും ഊർജിത ക്ലോറിനേഷന് നടത്തും. കാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും യോഗങ്ങള്‍ ചേര്‍ന്നു. വാര്‍ഡ് തലത്തിലും മേഖല തലത്തിലും ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, ഹരിതകർമസേന അംഗങ്ങള്‍, കുടുംബശ്രീ ആരോഗ്യ വളന്റിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന് അംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലനം നല്കി.