ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് തന്ത്രിമാര്‍

ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് ശബരിമല സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണിക്കായി അനുമതി നല്‍കിയതെന്ന് തന്ത്രിമാര്‍. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ജോലിയെന്നും മൊഴി കൊടുത്തു. തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും, കണ്ഠരര് മോഹനരരും മൊഴി കൊടുത്തത്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് രണ്ട് പേരും മൊഴി കൊടുത്തു. പ്രാഥമികമായ മൊഴിയെടുപ്പാണ് നടന്നത്. പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എസ്‌ഐടിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്…

Read More

വലിയതുറ പാലം വളഞ്ഞ് താഴ്ന്നു; പാലത്തിന് ബലക്ഷയമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തൽ

  തിരുവനന്തപുരം: 1825 ൽ ഉരുക്കിൽ പണികഴിപ്പിച്ചതാണ് വലിയതുറ കടൽ പാലം. എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കു കപ്പലിടിച്ച് തകർന്ന പാലം 1950 കളിൽ പുനർനിർമ്മിചിരുന്നു. 660 അടി നീളവും എട്ടടിയോളം വീതിയും 45 തൂണുകളുമാണ് പാലത്തിനുള്ളത് ശക്തമായ തിരയടിയിൽ വളഞ്ഞുപോയ വലിയതുറ കടൽപ്പാലത്തിന്റെ അപകടാവസ്ഥ തുടരുന്നു. പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് തുറമുഖ എൻജിനീയറിങ് വിഭാഗം കേരള മാരിടൈം ബോർഡിന് അടുത്തയാഴ്ച വിശദ റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം പാലം അപകടത്തിലായ സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു….

Read More

കർഷക പ്രഷോഭം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുന്നതിനിടെ സമരരീതികള്‍ കടുപ്പിച്ച് കര്‍ഷകര്‍. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ…

Read More

മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിനെതിരെ എസ് സുരേഷ്; സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ

  രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിച്ച ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മന്ത്രിക്കസേര വിവാദത്തിലേക്ക്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന് മന്ത്രിപദം നൽകിയത് മുഖ്യമന്ത്രിയുടെ മരുകമകൻ എന്ന ലേബൽ കാരണമാണെന്ന ആരോപണം ശക്തമാകുന്നു. സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളനെന്നാണ് റിയാസിനെ അഡ്വ. എസ് സുരേഷ് പരിഹസിക്കുന്നത്. എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ബന്ധു നിയമനം… മന്ത്രിസഭയിലും…സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു…

Read More

ക്രിക്കറ്റ്: വേഗതയാര്‍ന്ന സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന് അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു. മുംബൈയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് കേരളം…

Read More

ആലപ്പുഴയിൽ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു

  ആലപ്പുഴ ചെന്നിത്തല പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. ചെന്നിത്തല പഞ്ചായത്ത് പതിനാറാം വാർഡിലെ പുതുവൽ എം കൃഷ്ണൻകുട്ടിയെന്ന 83കാരനാണ് മരിച്ചത്. പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ വള്ളത്തിൽ പോകവെ ദേഹാസ്വാസ്ഥ്യമുണ്ടായി വെള്ളത്തിൽ വീഴുകയായിരുന്നു. സമീപവാസികളെത്തി കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Read More

രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഇല്ല

  രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് വേണ്ടെന്നാണ് നീതി ആയോഗ് തീരുമാനം. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധ സമതി അദ്ധ്യക്ഷൻ വി കെ പോൾ പറയുന്നത്. കൊവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് അഭിപ്രായം ഉയർന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉണ്ടായത്. എന്നാൽ, രണ്ടുഡോസ് എടുത്തവരിൽ കൊവിഡ് വരുന്നത് വളരെ കുറവാണെന്നതും വീണ്ടും രോഗം വന്നാൽ…

Read More

പിതാവിനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുമ്പോള്‍ രണ്ടരവയസുകാരന്‍ കാര്‍ മറിഞ്ഞു മരിച്ചു

അവധികഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയ പിതാവിനെ യാത്രയാക്കി എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ കാര്‍ മറിഞ്ഞു രണ്ടരവയസുകാരന്‍ മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം കിണര്‍മാക്കല്‍ നസീബിന്റെ മകന്‍ ഐയ്ദീന്‍ നസീബാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപമാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ കാറിന്റെ അടിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടസമയത്ത് ഉമ്മ ആദിലയുടെ മടിയിലായിരുന്ന കുട്ടി. പിതൃസഹോദരന്‍ അനസാണ് കാര്‍ ഓടിച്ചിരുന്നത്.

Read More

പ്രഭാത വാർത്തകൾ

  🔳കെ റയില്‍ പദ്ധതിക്കു മൂന്നു ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് സാമൂഹികാഘാത പഠനം. കണ്ണൂര്‍ ജില്ലയിലേതിന് നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും എറണാകുളം ജില്ലയില്‍ ആലുവ, കണയന്നൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലുമാണ് സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം. 🔳കെ റെയിലിനെതിരേ സമരപരിപാടികള്‍ തീരുമാനിക്കാന്‍ യുഡഎഫ് യോഗം ഇന്ന്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഇന്നു 11 ന്…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 7 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലേർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും…

Read More