സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് മാറ്റി

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ആഗസ്റ്റ് 27 ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതൽ നിലവിൽ വരും

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതൽ നിലവിൽ വരും. മദ്യത്തിന്റെ അടിസ്ഥാനവിലയിൽ ഏഴ് ശതമാനമാണ് വർധന. ഏറ്റവും വില കുറഞ്ഞ മദ്യമായ ജവാൻ റം ഫുൾ ബോട്ടിലിന് 420 രൂപയിൽ നിന്ന് 450 രൂപയായി ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർധനവുണ്ട്. വി എസ് ഒ പി ബ്രാൻഡിക്ക് 900 രൂപയുണ്ടായിരുന്നത് 960 രൂപയായി. 950 രൂപയുടെ ഒരു ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ നൽകണം. ഒന്നര ലിറ്ററിന്റെയും രണ്ടേകാൽ ലിറ്റിന്റെയും ബ്രാൻഡിയും ഇനി മുതൽ…

Read More

ചാല മാർക്കറ്റിലെ തീ അണച്ചു; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

  തിരുവനന്തപുരം ചാല മാർക്കറ്റിലുണ്ടായ തീ അണച്ച് ഫയർ ഫോഴ്സ്. ചാലയിലെ മഹാദേവ ടോയ്സിലുണ്ടായ തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഫയർഫോഴ്സ് ഇപ്പോൾ ഈ പുക കെടുത്തുകയാണ്. സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് കളക്ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കട ഒരു രാജസ്ഥാൻ സ്വദേശിയുടേതാണ്. 40 ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളാണ്…

Read More

ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 1500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിതരണം ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസത്തെ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയും ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 3600 രൂപയാണ് സര്‍ക്കാര്‍ ഈ മാസം നല്‍കേണ്ടത്. ഇതിനായി 1500 കോടിയ്ക്കടുത്ത് ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ധനസമാഹരണത്തിനാണ് സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നത്. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. 1500 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ചൊവ്വാഴ്ച പണം സര്‍ക്കാരിന്റെ കൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത്…

Read More

അവസാന മല്‍സരത്തിനും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; ജയത്തോടെ സെമി ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

തിലക് മൈതാന്‍ (ഗോവ): 20 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-0ന് തോറ്റു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒമ്പതാം തോല്‍വി. 3 മത്സരങ്ങള്‍ ജയിച്ച ടീം 8 മത്സരങ്ങളില്‍ സമനില പാലിച്ചു. ആകെ 23 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചപ്പോള്‍ 36 ഗോളുകള്‍ വഴങ്ങി. 7 ഗോളുകളുമായി ജോര്‍ദാന്‍ മറെ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ്പ്…

Read More

സംസ്ഥാനത്ത് പിടിമുറുക്കി അവയവദാന മാഫിയ; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ വ്യാപകമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി   തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. രണ്ട് വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐജി ശ്രീജിത്തിന്റെ രി്പപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.   സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. കേസിൽ ആരെയും പ്രതിയാക്കാതെയാണ് എഫ് ഐ…

Read More

യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ 49കാരൻ മരിച്ചു

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കാസർകോട് ആൾക്കൂട്ടം മർദിച്ച 49കാരൻ മരിച്ചു. കാസർകോട് ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് റഫീഖിന് മർദനമേറ്റത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. കയ്യേറ്റത്തിന് മുതിർന്നതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി. യുവതിയും പിന്നാലെയോടി ഇതുകണ്ട ഓട്ടോ ഡ്രൈവർമാരും പ്രശ്‌നത്തിൽ ഇടപെടുകയും റഫീഖിനെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. അരക്കിലോമീറ്ററോളം ദൂരം റഫീഖിനെ ഓടിച്ചിട്ട് തല്ലി. ഇതിനിടെ റഫീഖ്…

Read More

ഫ്രാങ്കോയെ വെറുതെവിട്ട നടപടി: പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകും

ബലാത്സംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണ കോടതി നടപടിക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകും. സേവ് സിസ്റ്റേഴ്‌സ് ഫോറം കന്യാസ്ത്രീക്ക് നിയമസഹായം നൽകുമെന്ന് ഫാദർഅഗസ്റ്റിൻ വട്ടോളി അറിയിച്ചു. അടുത്താഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം അപ്പീൽ നൽകും. വിചാരണ കോടതിയിലും പ്രത്യേക അഭിഭാഷകനെ കന്യാസ്ത്രീ നിയോഗിച്ചിരുന്നു. തുടർന്നും ഇത്തരത്തിൽ നിയമ പോരാട്ടം നടത്താനാണ് തീരുമാനം. പ്രോസിക്യൂഷനും വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Read More

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനെന്നും പിന്നെന്തിനാണ് ദേവസ്വം ബോർഡെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു വിമർശനം. സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയെന്ന് ഗോവർധനും , കുറ്റം ചെയ്യണമെന്ന് ഉദ്ദേശിച്ചല്ല ചെമ്പ് പാളിയെന്ന് എഴുതിയതെന്ന് എ പത്മകുമാറും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക….

Read More

ഖത്തർ എൽഎൻജി പ്ലാന്റ് സ്ഫോടനം: മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  കോഴിക്കോട് ∙ ഖത്തറിലെ റാസ് ലഫാന്‍ എൽഎൻജി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ അര്‍ജുന്റെ (30) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.അഞ്ചു മണിയോടെ തൂണേരിയിലെ വീട്ടിലെത്തിക്കും. സംസ്കാരം എട്ടു മണിക്ക് വീട്ടുവളപ്പിൽ.നാലു വര്‍ഷമായി അര്‍ജുന്‍ ദുബായിലെ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഖത്തറിനെ നടുക്കിയ ദുരന്തം ഉണ്ടായത്. 12 ഇന്ത്യക്കാരും ഒരു…

Read More