Headlines

ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 1500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിതരണം ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസത്തെ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയും ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 3600 രൂപയാണ് സര്‍ക്കാര്‍ ഈ മാസം നല്‍കേണ്ടത്. ഇതിനായി 1500 കോടിയ്ക്കടുത്ത് ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ധനസമാഹരണത്തിനാണ് സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നത്.

പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. 1500 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

ചൊവ്വാഴ്ച പണം സര്‍ക്കാരിന്റെ കൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പുള്‍പ്പെടെ ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍.