ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്തുള്ള ഇത്രയും വലിയ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ആൾക്കൂട്ടം ഒഴിവാക്കണമെന്നും വ്യക്തമാക്കി.  

Read More

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സുൽത്താ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിൽ തുടങ്ങി; പ്രഖ്യാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു

സുൽത്താൻ ബത്തേരി:ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാബ് സജ്ജമായി. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍….

Read More

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് തുറക്കും; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

  ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഞായറാഴ്ച ഉച്ചയ്ക്ക് തുറക്കും. രണ്ട് മണിക്കാണ് ഒരു ഷട്ടർ 40 സെന്റിമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് വിടുക. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഡാമിലെ ജലനിരപ്പ് ജലനിരപ്പ് 2399.03 അടിയെത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. അതേസമയം പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഒക്ടോബർ 16നും…

Read More

രോഹിത് ശർമ അടക്കം അഞ്ച് കായിക താരങ്ങൾക്ക് ഖേൽരത്‌ന പുരസ്‌കാരം; ഇഷാന്തിനും ദ്യൂതി ചന്ദിനും അർജുന

ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായിക താരങ്ങൾക്ക് പരമോന്നത ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ലഭിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ, ടേബിൽ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിംക്‌സ് താരം തങ്കവേലു മാരിയപ്പൻ എന്നിവർക്കാണ് രോഹിതിനെ കൂടാതെ ഖേൽരത്‌ന സച്ചിനും ധോണിക്കും കോഹ്ലിക്കും ശേഷം ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത്. ഏഷ്യൻ ഗെയിംസ് ഗുസ്തിയിലെ സ്വർണമാണ്…

Read More

തനിക്കെതിരെ കോൺഗ്രസിൽ പരസ്യ വിമർശനമുന്നയിക്കുന്നവരുടെ പദവിയെന്ത്, വല്ലതും പറയുന്നതിന് താൻ എന്ത് ചെയ്യാനെന്നും ശശി തരൂർ

ദില്ലി: തനിക്കെതിരെ കോൺഗ്രസിൽ പരസ്യ വിമർശനമുന്നയിക്കുന്നവരുടെ പദവിയെന്തെന്ന് ശശി തരൂർ .വല്ലതും പറയുന്നതിന് താൻ എന്ത് ചെയ്യാനെന്നും അദ്ദേഹം ചോദിച്ചു. രാജ്മോഹൻ ഉണ്ണിത്താനും, കെ. മുരളീധരനും പരസ്യ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് തരൂരിന്‍റെ പ്രതികരണം. തരൂരിനോടുള്ള നേതാക്കളുടെ അമര്‍ഷം ശക്തമാണ്. കോൺഗ്രസ് പാർട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം നേടിയ ശേഷം പാർട്ടിക്ക് പുറത്തു നിന്ന് ഇനി എന്തെല്ലാം നേടാമെന്നാണ് തരൂർ ചിന്തിക്കുന്നതെന്നായിരുന്നു ഉണ്ണിത്താന്‍റെ വിമര്‍ശനം.. പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണ് തരൂർ ചെയ്യുന്നതെന്നും കോൺഗ്രസിന്‍റെ ദോഷൈകദൃക്കുകൾ അല്ലാതെ മറ്റാരും ശശി തരൂരിനെ…

Read More

നിന്നോടൊപ്പം ജീവിക്കാന്‍ അവളെ ഞാന്‍ ഇല്ലാതാക്കി’; ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന അസുഖ വിവരം മറച്ചുവെച്ചിതനാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, അസുഖ വിവരങ്ങളൊക്കെ അറിഞ്ഞുതന്നെയാണ് സമ്പന്നയായ ഡോ കൃതികയെ വിവാഹം കഴിച്ചതെന്ന് പ്രതി മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. കാമുകിയുമൊത്ത് ജീവിക്കാനാണ് കൊലപാതകമെന്നും പ്രതി മൊഴി നല്‍കി. ഇരുവരും പണകൈമാറ്റ് ആപ്പുകളിലൂടെയായിരുന്നു സന്ദേശം കൈമാറിയിരുന്നത്. 2024ലാണ് മഹേഷും കൃതികയും വിവാഹിതരാകുന്നത്. കൃതികയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ പതിവായിരുന്നു. പല അസുഖങ്ങളും…

Read More

വഞ്ചനാ കേസ്: സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ചോദ്യം ചെയ്യൽ തടസ്സപ്പെടുത്തില്ല

വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അതേസമയം സണ്ണി ലിയോണിനെ ചോദ്യം ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ നടി വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പെരുമ്പാവൂർ സ്വദേശി ഷിയാസാണ് പരാതി നൽകിയത്. കേസിൽ സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു എന്നാൽ സംഘാടകരുടെ പിഴവിനെ തുടർന്നാണ് പരിപാടി നടക്കാതിരുന്നതെന്നാണ് നടി മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

Read More

പുതുവല്‍സരാഘോഷം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ്

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തി അഞ്ഞൂറോളം പോലിസ് ഉദ്യോഗസ്ഥരെ പുതുവല്‍സര തലേന്ന് മുതല്‍ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനോ, പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊര്‍ജിതമാക്കും, മദ്യവില്‍പ്പന ശാലകളില്‍…

Read More

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലാമറ്റത്താണ് സംഭവം. പാറപ്പുറത്തുകൂടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളുടെ മൃതദേഹം ഹാളിലും ബിജുവിന്റെയും അമ്പിളിയുടെതും കിടപ്പുമുറിയിലുമാണ് കണ്ടത്. ചിട്ടി നടത്തിപ്പിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.  

Read More

വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More