Headlines

അപാകതകളില്ലെന്ന് ബോധ്യപ്പെടുത്തിയാൽ കെ റെയിൽ പദ്ധതി സ്വീകരിക്കുമെന്ന് സുധാകരൻ

അപാകതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ കെ-റെയിൽ പദ്ധതി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കെ. പി. സി. സി. അധ്യക്ഷൻ കെ. സുധാകരൻ. പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് വസ്തുതയല്ല. ശുദ്ധ അസംബന്ധം കോടതിയിൽ പറഞ്ഞ റെയിൽവേയുടെ വക്കീലിനെതിരേ കേസ് കൊടുക്കുമെന്ന് സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ പദ്ധതി വേണ്ടെന്നുവച്ചത് ഇതേപ്പറ്റി പഠിച്ചശേഷമാണ്. എന്തു രേഖകൾ വെച്ചാണ് കെ-റെയിൽ നല്ലതാണെന്ന് മുഖ്യമന്ത്രി പറയുന്നതെന്നറിയില്ല. കവളപ്പാറയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണ…

Read More

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ പത്ത് ഷട്ടറുകൾ തുറന്നു; പ്രതിഷേധമുയർന്നതോടെ ഒമ്പതെണ്ണം അടച്ചു

മുല്ലപ്പെരിയാർ ഡാമിന്റെ പത്ത് സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് പുലർച്ചെ തുറന്നു. ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമുയർത്തി. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് ഒഴുക്കിവിട്ടത്. മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നതെന്ന് നാട്ടുകാർ ആരോപിച്ചു സീസണിൽ ഇതാദ്യമായാണ് ഇത്രയധികം വെള്ളം തുറന്നുവിട്ടത്. മുൻകൂട്ടി അറിയിക്കാത്തതിനാൽ വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം ഉയർന്നതോടെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. ഉയർത്തിയ ഷട്ടറുകളിൽ ഒമ്പതെണ്ണം അടച്ചു. ഒരു ഷട്ടർ നിലവിൽ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്

Read More

കാവ്യ മാധവന്റെ ഇടപ്പള്ളിയിലെ ബൊട്ടീക്കിൽ തീപിടിത്തം; കാര്യമായ നാശനഷ്ടങ്ങളില്ല

  കാവ്യ മാധവന്റെ ഇടപ്പള്ളി ഗ്രാന്റ് മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബൊട്ടീക്കിൽ തീപിടിത്തം. ബൊട്ടീക്കിലെ തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധനക്ക് എത്തിയപ്പോഴാണ് ബൊട്ടീക്കിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഉടമസ്ഥനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.

Read More

ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്നും അടിച്ചിറക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും ഭാര്യാമാതാവിനേയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പന്‍ ഷമീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കല്‍, കുട്ടികള്‍ക്കെതിരായ പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. സ്ഥിരം മദ്യപാനിയായ ഷമീര്‍ രാത്രി 10 മണിയോടെ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ട് കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. 4 വയസും, ഒന്നരവയസും പ്രസവിച്ച് 21 ദിവസം…

Read More

എസ് രാജേന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി

  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്ന രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സി വി വർഗീസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത പുതിയ കമ്മിറ്റിയിൽ എസ് രാജേന്ദ്രനില്ല. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശുപാർശ നൽകിയിരുന്നു. രാജേന്ദ്രനെതിരായ നടപടി ജില്ലാ സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ്…

Read More

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

  സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീണ മടങ്ങിയത്. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ ഡി ഓഫീസിൽ എത്തിയിരുന്നത്.     പിഎംഎൽഎ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എസ്എഫ്‌ഐഒ കണ്ടെത്തലുകളും, ഇ ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സിഎംആർഎല്ലിന് എക്‌സാലോജിക് നൽകിയിട്ടുള്ള സേവനങ്ങളെ…

Read More

റഷ്യ-യുക്രെയ്ൻ യുദ്ധം: ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക, നന്ദി പറഞ്ഞ്‌ സെലൻസ്കി

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുവാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയെന്ന് അമേരിക്ക. യുക്രെയിനുള്ള സുരക്ഷ ഗ്യാരന്റിയിൽ ഇനിയും തീരുമാനമായില്ല. ഇതുവരെ നൽകിയ പിന്തുണക്ക്‌ അമേരിക്കക്കും ട്രംപിനും നന്ദി പറഞ്ഞ്‌ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ വളരെ മൂല്യവത്തായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഏകദേശം നാല് വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാക്കിയ 28 ഇന പദ്ധതി യൂറോപ്യൻ തലസ്ഥാനങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വലിയ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ നിരവധി തവണ…

Read More

പയ്യന്നൂരിൽ അനുനയ നീക്കം; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ വീട്ടിലെത്തി പി.ജയരാജൻ

കണ്ണൂർ പയ്യന്നൂരിൽ അനുനയ നീക്കവുമായി സിപിഐഎം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനാണ് ശ്രമം. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തിന് നേതൃത്വം നൽകിയ പ്രസന്നന്റെ വീട്ടിൽ മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ എത്തി. പ്രസന്നൻ്റെ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും പി ജയരാജൻ സന്ദർശനം നടത്തി. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന്…

Read More

ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ

  ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നും മന്ത്രാലയം വ്യക്തമാക്കി.     ഒമാൻ അതിർത്തിക്കുള്ളിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിൽ വെച്ചാണ് മൊംബാസ ബഹിയ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത്. ഇതിൽ മൊംബാസയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. മിസൈൽ…

Read More

ചിന്നാറിൽ ചമ്പക്കാട് കോളനി ഭാഗത്ത് പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തി

ഇടുക്കി ചിന്നാറില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് കോളനി ഭാഗത്താണ് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരും ആദിവാസികളും വിവരം ചിന്നാല്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍ജനെ എത്തിച്ച് പരിശോധിച്ചു കാട്ടുപോത്തിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തില്‍ പരുക്കേറ്റതാകാമെന്നാണ് നിഗമനം. പുള്ളിപ്പുലിയെ നിരീക്ഷിക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു

Read More