Headlines

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി; രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക്

  കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ ചിറക്കൽ സ്വദേശികളായ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 2.30ന് പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനുസമീപമാണ് അപകടം. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. രണ്ടു കുടുംബങ്ങളാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. പരുക്കേറ്റവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Read More

ജോസ് കെ മാണിയെ കൊണ്ട് ലൗ ജിഹാദ് വിഷയം പറയിപ്പിക്കുന്നത് പിണറായി: എം കെ മുനീർ

ജോസ് കെ മണിയെ കൊണ്ട് ലൗ ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എംഎൽഎ. മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ് ലൗ ജിഹാദ് പരാമർശം. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഐഎമ്മിന്റെ നിറം കാവിയാണ്. ആർഎസ്എസ് – സിപിഐഎം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു. ലൗ ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.

Read More

‘RSS ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്; സ്കൂളിനെതിരെ നടപടി വേണം’; വിഡി സതീശൻ

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഗണഗീതം പാടിപ്പിച്ചതിൽ നടപടിവേണം. കുട്ടികൾ നിഷ്ങ്കളങ്കമായി പാടിയതല്ല. ആരെങ്കിലുമൊക്കെ പിന്നിലുണ്ട്. സ്കൂളിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഗണഗീതം ഔദ്യോഗിക പരിപാടിയിൽ ഡി.കെ. ശിവകുമാർ പാടിയാലും തെറ്റെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തെ ബിജെപി വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. ഗണഗീതം ദേശഭക്തിഗാനം ആകുന്നതെങ്ങനെയാണെന്ന് അദേഹം…

Read More

ഹജ്ജ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നമിറ പള്ളി

മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നമിറ പള്ളി. എയര്‍ കണ്ടീഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട് സെന്‍ട്രിഫ്യൂജല്‍ ഫാനുകള്‍, എന്‍ട്രന്‍സ് എന്നിവ വഴി മിനിറ്റില്‍ പത്ത് ലക്ഷം ക്യൂബിക് അടി വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമുണ്ട്. 60 സെന്‍ട്രല്‍ എ സി ഘടിപ്പിച്ചു. ഇതിലൂടെ 100 ശതമാനം ശുദ്ധമായ വായു ലഭിക്കും. നമിറ പള്ളിയിലെ മേല്‍ക്കൂര പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആയിരം ശൗചാലയങ്ങള്‍ നവീകരിച്ചു. 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ ആഡംബര…

Read More

ഒത്തു തീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാം; സതീശന് മറുപടിയുമായി മുഖ്യമന്ത്രി

  കൊടകര കുഴൽപ്പണ കേസ് ഒതുക്കുമോയെന്ന് സംശയമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തെ പിന്തുണച്ചത് യുഡിഎഫാണ്. ഒത്തുതീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു തൊഗാഡിയ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. എം ജി കോളജ് അക്രമ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. ഒത്തു തീർപ്പിന്റെ പട്ടം നിങ്ങൾക്ക് തന്നെയാണ് ചേരുന്നത്. നിയമ വിജ്ഞാനം ബിജെപിയെ രക്ഷിക്കാനാണ് ഉപയോഗിക്കുന്നത്….

Read More

‘KPCC അധ്യക്ഷനാകാൻ എനിക്ക് അവസരം നൽകണം; ജാതി നോക്കി അധ്യക്ഷനാക്കിയവരെ കൊണ്ട് ഗുണവുമുണ്ടായില്ല’; രാജ്മോഹൻ ഉണ്ണിത്താൻ

  കെപിസിസി അധ്യക്ഷനാകാൻ തനിക്ക് അവസരം നൽകണമെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇക്കാര്യം ദേശീയ, സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ ട്വന്റിഫോറിനോട് പറഞ്ഞു. ജാതി നോക്കി അധ്യക്ഷനാക്കിയവരെ കൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല. അടിമുടി പുനഃസംഘടനയില്ലെങ്കിൽ പാർട്ടി നശിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.1978 മുതലുള്ള തൻറെ പ്രവർത്തന പാരമ്പര‍്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക‍്യങ്ങൾ നോക്കി അധ‍്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെയും ആവശ്യം ഉന്നയിച്ചിരുന്നു.     മുല്ലപ്പള്ളി രാമചന്ദ്രൻ,…

Read More

തിരൂരിൽ മൂന്ന് വയസ്സുകാരൻ മർദനമേറ്റ് മരിച്ചു; ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛൻ മുങ്ങി

തിരൂരിൽ മൂന്ന് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മർദനമേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ആശുപത്രിയിൽ എത്തിച്ച രണ്ടാനച്ഛൻ അർമാൻ മുങ്ങുകയും ചെയ്തു. കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് റഫീക്കാണ് മുംതാസ് ബീവിയുടെ ഭർത്താവ്. ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അർമാനൊപ്പമാണ് ഇവർ ജീവിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇവർ തിരൂരിലെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും പൊള്ളലേറ്റ…

Read More

ഇന്ന് 7699 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 84,087 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

മുംബൈയിൽ ശക്തമായ മഴ; നഗരത്തിൽ റെഡ് അലർട്ട്, ഒരു മരണം

  മുംബൈ∙ കാലവർഷക്കെടുതിയിൽ വലഞ്ഞ് നഗരം. മുംബൈയിൽ ചിലയിടത്ത് അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൽ റെഡ് അലർട്ട് തുടരുകയാണ്. കടൽത്തീരത്തുനിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നും പൊലീസിന്റെയും അധികൃതരുടെയും നിർദേശങ്ങൾ പാലിക്കണമെന്നും മുംബൈ മേയർ റിതു താവ്ഡെ അഭ്യർഥിച്ചു.ശക്തമായ മഴയെത്തുടർന്ന് നഗരത്തിലുടനീളം മരങ്ങൾ കടപുഴകി വീണു. റോഡുകൾ ഇടിഞ്ഞു. വീടുകൾ തകർന്നു. നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. കുർള വെസ്റ്റിൽ മരം കടപുഴകി വീണ് ഒരാൾ…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് കെ എം ചുമ്മാർ അന്തരിച്ചു

  മുതിർന്ന കോൺഗ്രസ് നേതാവ് കെ എം ചുമ്മാർ അന്തരിച്ചു. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചരിത്ര പണ്ഠിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. രണ്ട് തവണ കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചുമ്മാറിന്റെ മരണത്തിൽ അനുശോചിച്ചു.

Read More