Headlines

മുംബൈയിൽ ശക്തമായ മഴ; നഗരത്തിൽ റെഡ് അലർട്ട്, ഒരു മരണം

 

മുംബൈ∙ കാലവർഷക്കെടുതിയിൽ വലഞ്ഞ് നഗരം. മുംബൈയിൽ ചിലയിടത്ത് അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൽ റെഡ് അലർട്ട് തുടരുകയാണ്. കടൽത്തീരത്തുനിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നും പൊലീസിന്റെയും അധികൃതരുടെയും നിർദേശങ്ങൾ പാലിക്കണമെന്നും മുംബൈ മേയർ റിതു താവ്ഡെ അഭ്യർഥിച്ചു.ശക്തമായ മഴയെത്തുടർന്ന് നഗരത്തിലുടനീളം മരങ്ങൾ കടപുഴകി വീണു. റോഡുകൾ ഇടിഞ്ഞു. വീടുകൾ തകർന്നു. നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. കുർള വെസ്റ്റിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. യൂനുസ് കുന്ദവാലയാണ് (63) മരിച്ചത്. നടന്നുപോവുകയായിരുന്ന യൂനുസ് കുന്ദവാലയുടെ മുകളിലേക്കു മരം ഒടിഞ്ഞുവീഴുകയായിരുന്നു.