ശബരിമല സ്വര്‍ണക്കൊള്ള: സന്നിധാനത്ത് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ നിര്‍ണായക പരിശോധനകള്‍
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്യുന്നതിനിടെ സമാന്തരമായി സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍. പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ പരിശോധിച്ച് വരികയാണ്. 2019 മുതലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ കാര്യങ്ങളില്‍ സജീവമായി ഇടപെട്ട് തുടങ്ങുന്നത്. സന്നിധാനത്തെ പരിശോധനയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് ശേഖരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിവരുന്നത്. ഉച്ച മുതല്‍ സന്നിധാനത്ത് പരിശോധന നടക്കുന്നതായാണ്…
