റഫറി ഏകപക്ഷീമായി പെരുമാറി; പരാതിപ്പെട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് – ബയേണ്‍ മത്സരത്തിനിടെ റഫറി ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍. മത്സരത്തിന്റെ പകുതി സമയത്ത് പിരിഞ്ഞപ്പോഴായിരുന്നു താരത്തിന്റെ പരാതി. വിശ്രമത്തിനായി ഡ്രസിങ് റൂമിലേക്ക് വന്നപ്പോഴാണ് ടൂര്‍ണമെന്റ് അധികൃതരോട് വിനീഷ്യസ് ബയേണിന് അനുകൂലമായി റഫറി പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ച് പരാതി നല്‍കിയത്.

ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 12.30 ന് ആയിരുന്നു റയലിന്റെ സ്വന്തം തട്ടകത്തില്‍ അവര്‍ ബയേണ്‍ മ്യൂണികിനെ നേരിട്ടത്. മത്സരം 2-1 സ്‌കോറില്‍ ബയേണിനോട് പരാജയപ്പെട്ടിരുന്നു. താരം റഫറിയുമായി ബന്ധപ്പെട്ട പരാതി പറയുന്നതിന്റെ ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടൂര്‍ണമെന്റ് ബ്രോഡ്കാസ്റ്റ് ചുമതലയുണ്ടായിരുന്ന ഉഅദച ആണ് ദൃശ്യങ്ങള്‍ എടുത്തത്. ‘റഫറി എല്ലാവരോടും ഒരുപോലെ പെരുമാറുകയും നിയമം നീതിപൂര്‍വ്വം നടപ്പിലാക്കുകയും വേണം.’ എന്ന രീതിയിലാണ് വിനീഷന് പരാതി ഉന്നയിച്ചത്.

മത്സരത്തില്‍ ബയേണിനായി കൊളംബിയന്‍ താരം ലൂയിസ് ഡയസും ഇംഗ്ലീഷ് താരം ഹാരി കെയ്‌നും ഗോള്‍ നേടിയപ്പോള്‍, റയല്‍ മാഡ്രിഡിനായി ഫ്രഞ്ച് താരം എംബാപ്പെ റയലിന്റെ ഏക ഗോള്‍ ഗോള്‍ നേടി. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ മത്സരം ഏപ്രില്‍ 15 ന് നടക്കും.