വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തി; ഫാത്തിമ തഹലിയക്കെതിരെ പരാതി നൽകി CPIM
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതി. വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തിയെന്ന് കാണിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷ് തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നൽകി. ഒരു കുടുംബം അതി ദാരിദ്ര്യത്തിൽ ആണെന്നും 18 വർഷമായി സർക്കാർ ഇവർക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോ ആണ് പ്രചരിപ്പിച്ചത്. ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്നു എന്ന് പരാതിയിൽ പറയുന്നു. അതിനാൽ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം പ്രസ്തുത കുടുംബം…
