Headlines

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീം കോടതി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന് സുപ്രീം കോടതിയുടെ അംഗീകാരം. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.   പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് വിധി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർക്കാരിന് പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് എത്രയും വേഗം…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച വയനാട്ടിൽ

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി മറ്റന്നാൾ വയനാട്ടിലെത്തും. കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ ,പ്രൊഫഷണലുകൾ, അഭിഭാഷകർ, ഡോക്ടർമാർ ,ആർക്കിടെക്റ്റുകൾ തുടങ്ങി ക്ഷണിക്കപ്പെട്ടവരാകും ചടങ്ങിൽ പങ്കെടുക്കുക, വിശിഷ്ട അതിഥികളുടെ നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയും. കോഴിക്കോട് ജില്ലയിലെ പര്യടനത്തിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് എത്തുക.

Read More

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: അറസ്റ്റിലായി 30 ദിവസത്തിനുള്ളിൽ പ്രതിക്ക് ജീവപര്യന്തം

ഗുജറാത്തിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിൽ അറസ്റ്റിലായി 30 ദിവസത്തിനുള്ളിലാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. പ്രതി അജയ് നിഷാദിന് മരണം വരെയാണ് തടവുശിക്ഷ യുപി സ്വദേശിയായ ഇയാൾ ഒക്ടോബർ 13നാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. ഒക്ടോബർ 12നാണ് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

Read More

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Read More

സുൽത്താൻ ബത്തേരി ഗവ:ഹോസ്പിറ്റലിലേക്ക്(17.7.2020) ഇന്ന് അടിയന്തിരമായി രക്തം ആവശ്യമുണ്ട്

സുൽത്താൻ ബത്തേരി ഗവ:ഹോസ്പിറ്റലിലേക്ക്(17.7.2020) ഇന്ന് അടിയന്തിരമായി രക്തം ആവശ്യമുണ്ട് 2 യൂണിറ്റ് AB+ve* *3 യൂണിറ്റ് A+ve* *2യൂണിറ്റ് B+ve* *രക്തം* ഇന്ന് (17.07.2020) അത്യാവശ്യമാണ് രക്തം നൽകി ജീവൻ രക്ഷിക്കാൻ കഴിയുന്നവർ ദയവായി ബന്ധപ്പെടുക രഞ്ജിത് 9447263167 BDK വയനാട് (ദയവായി ഷെയർ ചെയ്യുക)

Read More

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്; മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്….

Read More

വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം; ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയില്‍

മോഹൽലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രമായ ദൃശ്യം വീണ്ടും റീമേക്കിനൊരുങ്ങുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാള ചിത്രമാവും ഇതോടെ ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. പാപനാശം എന്ന പേരില്‍ തമിഴിലും ദൃശ്യ എന്ന പേരില്‍ കന്നഡയിലും…

Read More

ടിക്കറ്റ് വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി; ഒരുദിവസം 10.82 കോടി വരുമാനം

  തിരുവനന്തപുരം∙ ശബരിമല സീസണ്‍ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 31ന് 10.82 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ മാത്രം കോര്‍പറേഷന്‍ നേടിയത്. ടിക്കറ്റ് ഇതര വരുമാനമായ 83.74 ലക്ഷം രൂപ കൂടി ചേരുമ്പോള്‍ ഒറ്റ ദിവസത്തെ ആകെ വരുമാനം 11.66 കോടി രൂപയിലെത്തും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ലഭിച്ച 10.19 കോടി രൂപയുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ…

Read More

വി എസ് അച്യുതാനന്ദന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യൂതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൂടി കണക്കിലെടുത്താണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത് കുറച്ചുകാലമായി സന്ദർശകരെ അനുവദിക്കാതെയും പൊതുപരിപാടികൾ ഒഴിവാക്കിയുമായിരുന്നു വി എസ് കഴിഞ്ഞിരുന്നത്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വി എസിനും രോഗബാധയുണ്ടായത്.

Read More

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

  പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി ചോദിച്ചു. വിശദമായ വാദം കേൾക്കാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.     മുൻ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാണ് സർക്കാർ അപ്പീൽ നൽകിയതെങ്കിലും ഹൈക്കോടതി നോട്ടീസ് അയച്ചില്ല. നടന്നത്…

Read More