Headlines

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,000 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 4625 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 600 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്.

Read More

പ്രഭാത വാർത്തകൾ

  🔳മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും സൗജന്യങ്ങളും നല്‍കുന്നതു കുറ്റകരമാണെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ക്കു സമ്മാനങ്ങളും മറ്റും നല്‍കിയതിന്റെ പേരില്‍ മരുന്നു കമ്പനികള്‍ക്കു നികുതിയിളവ് അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. അപ്പെക്സ് ലബോറട്ടറീസ് ഈയിനങ്ങളില്‍ ചെലവഴിച്ച അഞ്ചു കോടി രൂപയ്ക്കു നികുതിയിളവ് നിഷേധിച്ചതിനെതിരേ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 🔳സിബിഎസ്ഇ, സി.ഐ.എസ്.സി.ഇ എന്നീ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്നും മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്ന പരാമര്‍ശത്തോടെയാണ് തള്ളിയത്. 🔳മഹാരാഷ്ട്രയിലെ എന്‍സിപി…

Read More

‘സിപിഐഎം നരഭോജി സംഘടന തലയോട്ടി വെട്ടി തകർത്ത് കൊന്ന പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനം’; ഇവരുടെ വില മറ്റ് പാര്‍ട്ടികളെ മണിയടിക്കുന്ന ശങ്കറുമാർക്ക് മനസിലാകില്ല; രാഹുൽ മാങ്കൂട്ടത്തിൽ

പെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ വാർഷികത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്നും, അധികാരത്തിന് പിന്നാലെ പോകുന്നവർക്കോ അവസരവാദികൾക്കോ ഈ വികാരം മനസ്സിലാകില്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.ഒരു പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്ന് രാഹുൽ പറയുന്നു. അധികാരക്കൊടിയേക്കാൾ തന്റെ നാട്ടിലെ കൊടിമരത്തിലെ കൊടിയുടെ നിറം മങ്ങുമ്പോഴാണ് യഥാർത്ഥ പ്രവർത്തകർക്ക് നോവ് അനുഭവപ്പെടുന്നത്. സിപിഐഎമ്മിനെ ‘നരഭോജി തീവ്രവാദ സംഘടന’ എന്ന് വിശേഷിപ്പിച്ച…

Read More

ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; എംപിക്കൊപ്പമുള്ള ബ്ലോഗറുടെ യാത്ര വിവാദമാകുന്നു

ഇടുക്കിയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ് കല്ല് സ്വദേശിയായ 40കാരിക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത് .കഴിഞ്ഞ രണ്ട് വർഷത്തോളമായി കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇടമലക്കുടിയിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് കടത്തി വിട്ടിരുന്നുള്ളു. എന്നാൽ രണ്ടാഴ്ച മുമ്പ് ഡീൻ കുര്യാക്കോസ് എംപിക്കൊപ്പം സുജിത്ത് ഭക്തൻ എന്ന ബ്ലോഗർ ഇവിടേക്ക് എത്തിയത് വിവാദമായിരുന്നു ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷവും സുജിത്ത് ഭക്തനെന്ന ബ്ലോഗറും എംപിയും…

Read More

അമേരിക്കയിലെ ടെക്‌സാസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

അമേരിക്കയിലെ ടെക്‌സാസിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് പിടികൂടി വെടിവെപ്പ് ആക്രമണത്തെ മഹാമാരിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു.

Read More

കോഴിക്കോട് നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി

  കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. നാല് പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലെ എടക്കരയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് ഇന്നലേയും ഒരു പെണ്‍കുട്ടിയെ ഇന്ന് പുലര്‍ച്ചെ മാണ്ഡ്യയില്‍ നിന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒളിക്കുന്നതിനും യാത്രക്കും സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ നാല് പെണ്‍കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തുകയായിരുന്നു. ഇവിടെ നിന്ന് ബസ് മാര്‍ഗമാണ് എടക്കരയിലെത്തിയത്. ഇവിടെ…

Read More

കാർഷിക പ്രോത്സാഹന ഫണ്ട് നൽകിയില്ല; ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോതടിയുടെ കോടതിയലക്ഷ്യ നടപടി. കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ കഴിഞ്ഞവർഷം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നാല് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2024 നവംബർ 28ലാണ് കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ ഹൈക്കോടതി വിധി പുറുപ്പെടുവിച്ചത്. എന്നാൽ ഇത് നടപ്പാക്കിയില്ലായിരുന്നു. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുക നെൽവയൽ സംരക്ഷണത്തിനും…

Read More

കുഞ്ഞിന്​ ജന്മം നൽകി മണിക്കൂറുകൾക്കകം കൊറോണ രോഗിയായ​ യുവതി മരിച്ചു

കൊച്ചി : കൊറോണ രോഗിയായ​ യുവതി പ്രസവിച്ച്​ മണിക്കൂറുകൾക്കകം മരിച്ചു. നേര്യമംഗലം വെള്ളൂർതറ അഖിലിന്‍റെ ഭാര്യ ദീപ്തി (27)യാണ്​ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ചയാണ്​ സിസേറിയനിലൂടെ ആൺകുഞ്ഞിന്​ ജന്മം നൽകിയത്​. കുട്ടിയെ ഇൻക്യുബേറ്ററിലേക്ക്​ മാറ്റി. ഏഴുമാസം ഗർഭിണിയായ ദീപ്തി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ആലുവ കൊറോണ കെയർ സെന്‍ററിലായിരുന്നു ദീപ്​തിയെ ആദ്യം പ്രവേശിപ്പിച്ചത്​. 15 ദിവസം മുൻപ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ദീപ്തിയെ കളമശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. നില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച…

Read More

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിനാണ് തീപിടിത്തമുണ്ടായത്. തൃക്കാക്കര, ഏലൂർ, തൃപ്പുണിത്തുറ, ഗാന്ധിനഗർ, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. ഈ വർഷം രണ്ടാം തവണയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകുന്നത്. ജനുവരി 18നും തീപിടിത്തമുണ്ടായിരുന്നു

Read More

ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം

  യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിലും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതി പിൻവലിപ്പിക്കാൻ ശ്രീകാന്തിന്റെ സുഹൃത്തുക്കൾ പലവട്ടം സമ്മർദം ചെലുത്തിയതായും ഇവർ പറയുന്നു. നേരത്തെയും ചില…

Read More