Headlines

‘മദ്യപിച്ച് പൊലീസുകാരനോടിച്ച വാഹനം അപകടത്തിൽപ്പെട്ടു’; പന്തുറ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

  മദ്യപിച്ച് പൊലീസുകാരനോടിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം ചെറുകോടാണ് വാഹനാപകടം നടന്നത്. പന്തുറ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനൂപ് ആണ് മദ്യപിച്ച് വാഹനമോടിച്ചത്. അനൂപ് ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.     അപകടത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകർന്നു.അനൂപിനെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്നവരെ അനൂപ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞുവെന്നും പരാതി.

Read More

സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

സിനിമാനയ രൂപീകരണത്തിനായുള്ള സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങളും പിടിച്ചുലച്ച മലയാള സിനിമയെ നയ രൂപീകരണത്തിലൂടെ മുന്നോട്ടു നയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഒന്‍പതോളം വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ സമഗ്ര ചര്‍ച്ച നടക്കുക. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്, ലൈംഗികാരോപണങ്ങള്‍, ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ച, മലയാള സിനിമ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഏറെയാണ്. വിവാദങ്ങളില്‍ പരിഹാരം തേടുകയാണ് സിനിമാനയരൂപീകരണത്തിലൂടെ. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഇന്നും നാളെയുമായി സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി…

Read More

വീട് ജപ്തി ചെയ്ത് പൂട്ടി ധനകാര്യ സ്ഥാപനം; ക്യാൻസർ രോഗിയായ കുട്ടിയും കുടുംബവും പെരുവഴിയിൽ

തിരുവനന്തപുരം വിതുര – കൊപ്പം സ്വദേശിയുടെ വീട് ജപ്തി ചെയ്തു. ഗ്ലാസ് കട നടത്തുന്ന സന്ദീപും കുടുംബവും ആണ് പെരുവഴിയിൽ ആയത്. സന്ദീപിന്റെ പത്ത് വയസുള്ള മകൻ ഒരു വർഷമായി കാൻസർ ബാധിതനാണ്. വീട് ജപ്തി ചെയ്തതോടെ മകനെ കിടത്താൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.ഡിവൈഎഫ്ഐ – സിപിഐഎം പ്രവർത്തകർ പൂട്ട് തകർത്ത് വീട്ടുകാരെ അകത്ത് കയറ്റി. ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പ എടുത്തത്. അതിലേക്ക് കുറച്ച് അടച്ചിരുന്നു. എന്നാൽ കൊവിഡ് വന്നപ്പോൾ ബിസിനസ്…

Read More

കുടുംബത്തിലെ 9 പേർക്ക് ഒമിക്രൊൺ എന്ന് സംശയം; ജാഗ്രത

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണയിൽ രാജ്യവും. രാജസ്ഥാനിലെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കും കോവിഡ് പോസിറ്റീവ് ആയത് ഒമിക്രോൺ മൂലമെന്ന് സംശയം. കുടുംബത്തിലെ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. ഇതോടെ ജനിതക പരിശോധനയ്ക്കായി ഒമ്പത് പേരുടെയും സ്രവം പരിശോധനയ്ക്കയച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ നാല് പേരെയും രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഒമിക്രോൺ വകഭേദം രാജ്യത്ത് മൂന്നാം തരം​ഗത്തിന് ഇടയാക്കുമോ എന്ന…

Read More

സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു: ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

  കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ അപ്പപ്പാറ സിഎച്ച്‌സിയിൽ ചികിത്സ തേടുകയായിരുന്നു.എന്നാൽ, കുരങ്ങുപനി സംശയിച്ചതോടെ യുവാവിനെ വയനാട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാംപിൾ…

Read More

മഞ്ചേശ്വരത്തെ ബി എസ് പി നേതാവ് പത്രിക പിൻവലിച്ചിട്ടില്ല; ബിജെപി അവകാശവാദം തെറ്റെന്ന് റിട്ടേണിംഗ് ഓഫീസർ

മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ. സുന്ദര പത്രിക പിൻവലിച്ചതായി ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമനിർദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ് എന്നാൽ സുന്ദര പത്രിക പിൻവലിച്ചിട്ടുമില്ല നിലവിൽ അജ്ഞാത വാസത്തിലുമാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് മേൽ ബിജെപി പ്രവർത്തകർ സമ്മർദം ചെലുത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ സുന്ദരയെ കാണാനില്ലെന്ന് ബി.എസ്.പി നേതാക്കളും പറയുന്നു. സുന്ദരയയും കുടുംബവും ബിജെപിയിൽ…

Read More

യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി

  ലഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി പ്രി​യ​ങ്ക ഗാന്ധി. ഇന്ന്  പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകുമെന്ന ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടിയാണ് ഈ സൂചനകൾ നൽകുന്നത്. ‘യു.പിയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ? എല്ലായിടത്തും നിങ്ങൾക്ക് എന്റെ മുഖം കാണാം’-പ്രിയങ്ക പറഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ച​ത്. താ​ങ്ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണോ​യെ​ന്ന് വീ​ണ്ടും ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ത​ന്‍റെ മു​ഖം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​യെ​ന്ന് പ്രി​യ​ങ്ക തി​രി​ച്ചു ചോ​ദി​ച്ചു….

Read More

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 68,325 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 25,157 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 741, കൊല്ലം 18, പത്തനംതിട്ട 101, ആലപ്പുഴ 78, കോട്ടയം 182, ഇടുക്കി 70, എറണാകുളം 301, തൃശൂർ 82, പാലക്കാട് 50, മലപ്പുറം 97, കോഴിക്കോട് 222, വയനാട് 29, കണ്ണൂർ 178, കാസർഗോഡ് 31 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,93,093 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ചേകാടി യുപി സ്കൂളിലെ 38 പേർ ആശുപത്രിയിൽ

വയനാട് പുൽപ്പള്ളി ചേകാടി ഗവ.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് പരാതി.കണ്ണൂരിൽ നിന്ന്‌ വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 20 വിദ്യാർത്ഥികൾ ഉൾപ്പെടെ 38 പേർ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read More