റൊണാൾഡോ ഇന്ത്യയിലേക്കില്ല; AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല

ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല. എഫ് സി ഗോവയ്ക്കെതിരായ എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ല. സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്‌സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യം മത്സരത്തിന്റെ പ്രൊഫൈൽ ഉയർത്തുമെന്നും പ്രാദേശിക ശ്രദ്ധ ആകർഷിക്കുമെന്നും പ്രതീക്ഷിച്ച് എഫ്‌സി ഗോവയുടെ മാനേജ്‌മെന്റ് അൽ-നാസറിനോട് റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 22 ന് ഫറ്റോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ്…

Read More

24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ്; 414 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 97,96,770 ആയി ഉയർന്നു 414 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ് മരണം 1,42,186 ആയി. 37,528 പേർ രോഗമുക്തി നേടി. ഇതിനോടകം രോഗമുക്തി നേടിയത് 92,90,834 പേരാണ്. 3,63,749 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 15,07,59,726 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 9,22,959 സാമ്പിളുകൾ…

Read More

മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറം: മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. ചികിത്സ ലഭിക്കാതെ 14 മണിക്കൂറാണ് യുവതി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയത്. ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല. പ്രസവ ചികിത്സയ്ക്ക് പി.സി.ആർ ഫലം തന്നെ വേണമെന്ന് ആശുപത്രി നിര്‍ബന്ധം പിടിച്ചു ചികിത്സ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Read More

വോട്ടര്‍ പട്ടിക പുതുക്കല്‍ നവംബര്‍ ഒന്നിന് ആരംഭിക്കും ; അന്തിമ പട്ടിക ജനുവരി അഞ്ചിന്

  തിരുവനന്തപുരം : സംസ്ഥാനത്ത് 2022 വര്‍ഷത്തേക്കുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും സമ്മതിദായകപ്പട്ടികയില്‍ പേര് ചേര്‍ക്കാം. നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായ മാറ്റം വരുത്തുന്നതിനും അവസരം ലഭിക്കും. കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങള്‍/ എതിര്‍പ്പുകള്‍ നവംബര്‍ ഒന്നുമുതല്‍ 30 വരെ ഉന്നയിക്കാം.  

Read More

ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരൻ

  ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന് കത്ത് നൽകുന്നത്. സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.     ശബരിമലയിലെ നെയ്യ് വിതരണത്തിലുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. 2025-2026 കാലയളവിലേക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം ലിറ്റർ നെയ്യ് വാങ്ങാനുള്ള കരാറാണ് തിരുവിതാംകൂർ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കൂടി കൊവിഡ്; 77 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,388 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,44,786 ആയി ഉയർന്നു 77 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 1,57,930 ആയി ഉയർന്നു. 16,596 പേർ ഇന്നലെ രോഗമുക്തരായി ഇതിനോടകം 1,08,99,394 പേർ കൊവിഡിൽ നിന്ന് മുക്തരായി. നിലവിൽ 1,87,462 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

  ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരായ ഹര്‍ജിയില്‍ റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമെന്നും കോടതി വ്യക്തമാക്കി.     ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ മാസം 30, 31 തീയതികളില്‍ ആണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.   ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ടിന്…

Read More

കലഹത്തിന് വിട; ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന സംയുക്ത പ്രസ്താവനയുമായി കമ്പനികൾ

കലഹം മാറ്റിവെച്ച് സംയുക്ത പ്രസ്താവനയുമായി വാക്‌സിൻ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും രംഗത്ത്. വാക്‌സിന്റെ ആവശ്യകത മനസ്സിലാക്കുന്നു. വാക്‌സിൻ എത്തിക്കാൻ യോജിച്ച് പ്രവർത്തിക്കും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും സംയുക്ത പ്രസ്താവനയിൽ കമ്പനികൾ പറഞ്ഞു രാജ്യത്തും ആഗോള തലത്തിലും യോജിച്ച് പ്രവർത്തിക്കുമെന്നും ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനികൾ തമ്മിലുള്ള കലഹം സർക്കാരിന് തന്നെ നാണക്കേട് ആകുമെന്ന് കണ്ടതോടെ കേന്ദ്രം ഇടപെട്ടിരുന്നു. പിന്നാലെയാണ് സംയുക്ത പ്രസ്താവന ഭാരത് ബയോടെക്കിന്റേതാണ് കൊവാക്‌സിൻ. സെറം കൊവിഷീൽഡും ഉത്പാദിപ്പിക്കുന്നു. വാക്‌സിന്റെ…

Read More

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം

  കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പള്‍സര്‍ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഒരുമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥയാണ് അന്വേഷണ സംഘം പരിശോധിച്ചത്. നടന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍ സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ട്, ദിലീപിന്റെ സഹോദരന്‍ സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിക്ക് നേരത്തെ പറഞ്ഞത് കൂടാതെ എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടോ…

Read More

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More