മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ (ആഗസ്റ്റ് 26) ഉച്ചക്ക് 2.30ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള ഓൺലൈൻ വഴി നിർവഹിക്കും. മാംസ ഉത്പ്പാദനത്തോടൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ചിക്കൻ നഗറ്റ്സ് വിപണിയിലെത്തിക്കുന്നത്. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം വിപുലപ്പെടുത്തുന്നത്.. മലബാർ മീറ്റ് പ്ലാൻ്റിൽ ഉത്പ്പാദിപ്പിച്ച് ബ്രഹ്മഗിരി ഔട്ട്ലെറ്റുകൾ വഴിയാണ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിലവിൽ വിപണനം നടത്തുന്നത്. ഫാർമേഴ്സ് ട്രേഡ്…

Read More

കോപാ അമേരിക്ക കിരീടനേട്ടം കുടുംബത്തിനും മറഡോണക്കും സമർപ്പിച്ച് മെസ്സി

നീണ്ട 28 വർഷങ്ങൾക്ക് ശേഷം കോപ അമേരിക്ക കിരീടം സ്വന്തമാക്കിയ വിജയം അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണക്കും അർജന്റീനയിലെ ജനതക്കും തന്റെ കുടുംബത്തിനുമായി സമർപ്പിക്കുന്നുവെന്ന് അർജന്റീന നായകൻ ലയണൽ മെസി. എല്ലാ വിഷമതകളിലും കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാറ്റിനുമുപരി കൊവിഡിൽ നട്ടം തിരിയുന്ന രാജ്യത്തെ ജനങ്ങൾക്കും വിജയം സമർപ്പിക്കുന്നു സ്പാനിഷ് ഭാഷയിൽ ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിലാണ് മെസ്സി ഇക്കാര്യം പറയുന്നത്. അർജന്റീനയുടെ ഫുട്‌ബോൾ ടീമിനെ നയിക്കാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് മെസ്സി പറഞ്ഞു. എവിടെയാണെങ്കിലും…

Read More

കാൽമുട്ടിനു പരുക്ക്; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല

കാൽമുട്ടിനു പരുക്ക്; വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ആരോൺ ഫിഞ്ച് കളിച്ചേക്കില്ല വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്നാണ് ഫിഞ്ച് ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടി-20 പരമ്പരക്കിടെയാണ് താരത്തിനു പരുക്കേറ്റത്. നിരവധി മുതിർന്ന താരങ്ങൾ വിട്ടുനിൽക്കുന്നതുകൊണ്ട് തന്നെ ഫിഞ്ച് പരുക്കേറ്റ് പുറത്താകുന്നത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകും. ടി-20 പരമ്പരയിൽ 1-4ൻ്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയക്ക് ഏകദിന പരമ്പര വിജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ,…

Read More

ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  കണ്ണൂരില്‍ തലശേരിയില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മല്ല ആര്‍.എസ്.എസാണെന്ന് കൂത്തുപറമ്പില്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ മുൻ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഇത് പോലീസ് തടവിൽ വെച്ച് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് കുപ്പി സുബീഷ് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഫസലിന്റെ സഹോദരൻ സിപിഎം പ്രവർത്തകനായ സത്താറിന്റെ ഹർജിയിലാണ് പുതിയ ഉത്തരവ്. എന്നാൽ ഫസലിന്റെ ഭാര്യയും മാതാവും സഹോദരിയും മുൻ നിലപാടിൽ തന്നെ ഉറച്ചു…

Read More

വയനാട് കോവിഡ് രോഗബാധിതന്‍ ചികിത്സയിലിരിക്കെ മരിച്ചു

കൽപ്പറ്റ ;കോവിഡ് ചികിത്സയിലിരിക്കെ ഹോട്ടല്‍ വ്യാപാരി മരിച്ചു. .  വാര്യാട് കോമള വീട്ടില്‍ രാഘവന്‍ (67) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് സുല്‍ത്താന്‍ ബത്തരി സി.എഫ്എല്‍.ടി.സിയില്‍ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: കോമളവല്ലി, മക്കൾ : പ്രീത, പ്രജീഷ്, മരുമക്കള്‍: സുരേഷ്, രജിഷ.  

Read More

ജോസ് കെ മാണിയെ കൊണ്ട് ലൗ ജിഹാദ് വിഷയം പറയിപ്പിക്കുന്നത് പിണറായി: എം കെ മുനീർ

ജോസ് കെ മണിയെ കൊണ്ട് ലൗ ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എംഎൽഎ. മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ് ലൗ ജിഹാദ് പരാമർശം. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഐഎമ്മിന്റെ നിറം കാവിയാണ്. ആർഎസ്എസ് – സിപിഐഎം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു. ലൗ ജിഹാദ് സാമൂഹിക പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.

Read More

വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ കേരളാ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

  കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് സാധിച്ചില്ലെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഭേദഗതി. സംസ്ഥാന സർക്കാരിനോ വൈദ്യുതി ബോർഡിനോ നിയന്ത്രണമുണ്ടാകില്ല. സ്വകാര്യ കമ്പനികൾക്ക് ഭേദഗതിയിലൂടെ കടന്നുവരാൻ സാധിക്കും. വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും പൊതുമേഖലയെ തകർക്കുന്ന ഭേദഗതി നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ…

Read More

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്‍വലിച്ചു

  ന്യൂഡല്‍ഹി: കൊവിഡ്- 19 മഹാമാരി കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യ പിന്‍വലിച്ചു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനം കാരണം 2020ലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇതുവരെ ബയോ ബബിള്‍, ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണുണ്ടായിരുന്നത്. ഇന്ത്യയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതാണ് നീക്കത്തിന്…

Read More

24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ്; 624 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 624 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,09,46,074 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 41,000 പേർ രോഗമുക്തി നേടി. ഇതിനോടകം 3,01,04,720 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 4,29,946 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,11,408 പേർ കൊവിഡിനെ തുടർന്ന് മരിച്ചു   ഇന്നലെ മാത്രം 37,14,441 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി. ഇതുവരെ…

Read More