Headlines

7330 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 91,190 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂർ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂർ 480, കാസർഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

പണ്ട് പറഞ്ഞതൊക്കെ ഓർത്തായിരിക്കും ശരണം വിളിച്ചത്; മോദിയെ പരിഹസിച്ച് പിണറായി

ശരണം വിളി തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രവാക്യമെന്ന രീതിയിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നേരത്തെ ഇവിടെ വന്ന് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അക്കാര്യങ്ങൾ ഓർത്തായിരിക്കും ശരണം വിളിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം കോൺഗ്രസ് സഹായിച്ചതു കൊണ്ടാണ് നേമത്ത് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ആ അക്കൗണ്ട് എൽ ഡി എഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘ്പരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായതു കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞ സ്ത്രീ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗം എന്നീ രോഗങ്ങളുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർ രോഗബാധിതയായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 24നാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.  

Read More

ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ടയർ ഊരിത്തെറിച്ച് ഓടയിൽ വീണു; കിഴക്കേകോട്ട നിന്ന് നെടുമങ്ങാട്ടേക്ക് വരികെയായിരുന്നു

തിരുവനന്തപുരം നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കിഴക്കേകോട്ട നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന നെടുമങ്ങാട് സ്റ്റാൻഡിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടത്തിൽ ആർക്കും പരുക്കില്ല.

Read More

24 മണിക്കൂറിനിടെ 15,510 പേർക്ക് കൊവിഡ്, 11,288 പേർക്ക് രോഗമുക്തി; 106 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,10,96,731 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 11,288 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,07,86,457 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മരണം 1,57,157 ആയി ഉയർന്നു നിലവിൽ 1,68,627 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 1,43,01,266 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി…

Read More

ശബരിമല റോഡുകളുടെ നിർമാണ പുരോഗതി പരിശോധിക്കാൻ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

  ശബരിമല റോഡുകളുടെ പ്രവൃത്തി നിർമാണ പുരോഗതി പരിശോധിക്കാനും കാലവർഷക്കെടുതി മൂലം റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് പി ഡബ്ല്യു ഡി മിഷൻ യോഗത്തിൽ പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് നിയോഗിച്ചത് ഇതിന് പുറമെ മൂന്ന് ചീഫ് എൻജിനീയർമാർ ഉൾപ്പെടുന്ന ടീം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ നേരിട്ടെത്തി വിലയിരുത്തും. നിലവിലുള്ള…

Read More

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വഴിത്തിരിവ്; അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും

ഇന്ത്യ-അഫ്ഗാന്‍ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2021 ഓഗസ്റ്റില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഉന്നത മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധം നേരിടുന്ന വ്യക്തിയാണ് അമീര്‍ ഖാന്‍ മുത്തഖി. കഴിഞ്ഞ ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ മുത്തഖി ശ്രമിച്ചെങ്കിലും യുഎന്‍ ഇളവ് നല്‍കിയിരുന്നില്ല. ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി…

Read More

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം; ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് ട്രംപ്

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്….

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൂടി കൊവിഡ്; 356 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 356 മരണവും റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 15951 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,63,816 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 107.22 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു. സംസ്ഥാനങ്ങളില്‍ 12.37 കോടി വാക്‌സീന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന…

Read More

വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറുണ്ടോ; ചെന്നിത്തലയെ വെല്ലുവിളിച്ച് പിണറായി

വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ചർച്ചയ്ക്ക് തയ്യാറാണോയെന്നാണ് കേരളത്തിന് അറിയേണ്ടത്. അവർക്ക് ധൈര്യമുണ്ടെങ്കിൽ അവരുടെ 2011-16 കാലത്തെ പ്രകടനവും ഞങ്ങളുടെ അഞ്ച് വർഷങ്ങളും താരതമ്യം ചെയ്യട്ടേ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ എന്നായിരുന്നു പിണറായിയുടെ ചോദ്യം.

Read More