മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ വിളിപ്പിച്ചത്.
ഇഡിക്ക് മുമ്പാകെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകൾ ഇന്ന് ജലീൽ ഹാജരാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് ശേഷം ജലീൽ കൊച്ചിയിലേക്ക് തിരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് ജലീൽ ഇ ഡി ഓഫീസിൽ ഹാജരാകുന്നത്
മുഖ്യമന്ത്രിയെ കണ്ടതായും വിശദമായി കാര്യങ്ങൾ സംസാരിച്ചതായും ജലീൽ പറഞ്ഞു. എ ആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ തുടങ്ങുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.





