Headlines

കണ്ണീരോർമയായി മിഥുൻ; വിട നൽകി ജന്മനാട്; വിങ്ങിപ്പൊട്ടി ഉറ്റവർ

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ…

Read More

കൊടകര കുഴൽപ്പണ കേസ്: ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

  കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂറാണ് ഹർജി നൽകിയത്. ബിജെപി പ്രതിസ്ഥാനത്ത് നിൽക്കുന്ന കുഴൽപ്പണക്കേസിന്റെ സ്രോതസ്സ് കണ്ടെത്താൻ കേന്ദ്ര ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡിക്ക് പരാതി നൽകിയിട്ടും ഒരു മാസമായിട്ടും അനക്കമില്ലാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത് കേസിൽ ഇന്ന് ഇ ഡി തങ്ങളുടെ നിലപാട് അറിയിച്ചേക്കും. പോലീസ് അന്വേഷണം കാര്യക്ഷമമായി…

Read More

മഴക്കാലത്ത് വല്ലാത്ത ക്ഷീണം? ഒന്ന് റീചാര്‍ജ് ചെയ്യാന്‍ ഈ ടിപ്‌സ് പരീക്ഷിക്കൂ

സാധാരണ സമയത്തേക്കാള്‍ കൂടുതലായി മഴക്കാലത്ത് ക്ഷീണവും തളര്‍ച്ചയും ശരീരവേദനയുമൊക്കെ ഉണ്ടാകുന്നതായി തോന്നുന്നുണ്ടോ? സാധാരണ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ ഊര്‍ജമില്ലാത്തതായി തോന്നുന്നുണ്ടോ? ഇത് മടികൊണ്ട് മാത്രമാകില്ല. സൂര്യപ്രകാശം കുറയുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നതും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതുമെല്ലാം ഈ ക്ഷീണത്തിന് കാരണമാകുന്നുണ്ട്. മഴക്കാലത്തെ ക്ഷീണം വിട്ട് ഒന്ന് റീചാര്‍ജാകാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. വിറ്റമിന്‍ ഡി സൂര്യപ്രകാശത്തിന്റെ കുറവുകൊണ്ട് നിങ്ങളുടെ വിറ്റമിന്‍ ഡി അളവുകള്‍ കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തേയും മൂഡിനേയും വല്ലാതെ ബാധിച്ചേക്കാം. വിറ്റമിന്‍ ഡി ടെസ്റ്റ് ചെയ്ത്…

Read More

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾ മാറ്റി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് മൂന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണം. അതേസമയം, സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കണം. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കേരള, എംജി…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു. പത്ത് കോടിയിലധികം പേർ രോഗമുക്തി നേടി. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പതിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 5.67 ലക്ഷം പിന്നിട്ടു. രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷം പേർ…

Read More

കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം; എല്ലാം പരിഹരിച്ചുവെന്ന് കെ മുരളീധരൻ

  കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമെന്ന് കെ മുരളീധരൻ. എല്ലാം പരിഹരിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ കാണിച്ച മഞ്ഞക്കാർഡായിരുന്നു. താഴെ തട്ടിൽ ആളുകൾ കുറയുന്നു എന്ന സൂചന. അത് മനസ്സിലാക്കിയില്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റായി കെ പ്രവീൺകുമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ

Read More

അടുത്ത മാസം മുതൽ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കും പാസ് ബുക്കും അസാധുവാകും

ന്യൂഡല്‍ഹി: അടുത്തമാസം ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. വിവിധ കാലയളവില്‍ വിവിധ ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗശൂന്യമാകുന്നത്.   ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്‌എഫ്‌ഇ കോഡും…

Read More

12 കോടിയുടെ ഭാഗ്യവാൻ വയനാട് പനമരം സ്വദേശി സയ്തലവി

  പനമരം : ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ 12 കോടിയുടെ ഭാഗ്യവാൻ പനമരം സ്വദേശി സെയ്തലവി . ഇദ്ദേഹം ഗൾഫിൽ ഒരു ഹോട്ടലിൽ പാചക തൊഴിലാളിയാണ് . പനമരം പരക്കുനിയിൽ വാടക ക്വാട്ടേഴ്സിലാണ് താമസം . അവധിക്ക് നാട്ടിൽ വന്ന് തിരികെ ഗൾഫിലേക്ക് പോ കുന്ന വഴി എറണാകുളത്ത് നിന്ന് എടുത്ത ടിക്കറ്റി നാണ് സമ്മാനം . കഴിഞ്ഞ ദിവസമാണ് കേരള സം സ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത് ….

Read More

വിവാദ പിഎസ്‌സി പരീക്ഷയിൽ വീണ്ടും മൂല്യനിർണയം; തീരുമാനമെടുത്ത് പിഎസ്‌സി, റാങ്ക് പട്ടിക മാറും

  തിരുവനന്തപുരം∙ വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം നടത്താനുള്ള നടപടികള്‍ പിഎസ്‌സി ആരംഭിച്ചു. കഴിഞ്ഞ ദിവസം കമ്മിഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായി അധികൃതര്‍ പറഞ്ഞു. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് വഴിയുള്ള മൂല്യനിര്‍ണയത്തിനായി ഉടന്‍ തന്നെ അധ്യാപകരെ പിഎസ്‌സി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തും. കഴിഞ്ഞ തവണ മൂല്യനിര്‍ണയം നടത്താതിരുന്ന 10 ചോദ്യങ്ങള്‍ക്കാണ് വീണ്ടും മാര്‍ക്കിടുന്നത്. ഇതോടെ ഒരു ഒഴിവു മാത്രമുള്ള തസ്തികയുടെ റാങ്ക് പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ശരിയായി മാര്‍ക്കിട്ടിരുന്നെങ്കില്‍ ഇപ്പോള്‍…

Read More

ഇറാൻ-യുഎസ് ചർച്ച അവസാനിച്ചു; നിർണായക വിഷയങ്ങളിൽ സമവായമായില്ലെന്ന് റിപ്പോർട്ട്

ഒമാനിൽ അമേരിക്കയുമായുള്ള രണ്ടാം ഘട്ട പ്രതിനിധിചർച്ച അവസാനിച്ചതായി ഇറാൻ. ചർച്ചകൾ പ്രതീക്ഷ നൽകുന്നതെന്നും ഇറാന്റെ പ്രതികരണം. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ പരോക്ഷ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിലാണ് നടന്നത്. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ച ലക്ഷമിട്ടത്.ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ഒമാൻ വിദേശകാര്യമന്ത്രി വഴി അഭിപ്രായങ്ങൾ അറിയിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം നൽകിയതി…..

Read More