സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ അടുത്തമാസം ഒന്നിന് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പുകൾക്കായി അടുത്ത ബുധനാഴ്ച സംസ്ഥാന കൗൺസിൽ വിളിച്ചു. രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി. സുനീർ തുടർന്നേക്കും. രണ്ടാമത്തെ ഒഴിവിലേക്ക് കൊല്ലത്ത് നിന്നുള്ള ആർ.രാജേന്ദ്രൻ, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ എത്തുമെന്നും സൂചനയുണ്ട്. ആലപ്പുഴയിൽ വെച്ചുനടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേയും സംസ്ഥാന കൗൺസിലിനെയുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
The Best Online Portal in Malayalam