Headlines

കെ എം ഷാജഹാൻ കസ്റ്റഡിയിൽ; നടപടി മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിലെന്ന് സൂചന

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരന് കെ എം ഷാജഹാൻ പൊലീസ് കസ്റ്റഡിയിൽ. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് കസ്റ്റഡിയെന്നാണ് സൂചന.

Read More

കേരളത്തിൽ ചിലർ ​ഗുരുപൂജയെ എതിർക്കുന്നു, അവർ അയ്യപ്പഭക്തരായി നടിക്കുന്നു; അയ്യപ്പസം​ഗമത്തിന് പരോക്ഷ വിമർശനവുമായി ​ഗവർണർ

കോഴിക്കോട്: കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്നവർ ശബരിമല ഭക്തരായി നടിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍. അങ്ങനെയൊരു ഭാവം യഥാർത്ഥത്തിൽ അവരുടെ മനസ്സിൽ ഉണ്ടെങ്കിൽ എന്തുകൊണ്ടത് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാകുന്നില്ല. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമാണെന്നും കോഴിക്കോട് നവരാത്രി സാംസ്കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.

Read More

‘ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചു, ജീവിതത്തിലെ കഠിനമായ വേദന’; അപൂർവ്വ രോഗത്തെ അതിജീവിച്ച കഥ വെളിപ്പെടുത്തി സൽമാൻ ഖാൻ

ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗത്തെ അതിജീവിച്ചതിൻ്റെ കഥ തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗം കാരണം അനുഭവിച്ച കഠിനമായ വേദനയെക്കുറിച്ചും, അത് തൻ്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം പങ്കുവെച്ചു. ഈ അവസ്ഥയുടെ തീവ്രത കാരണം ഇതിനെ ‘സൂയിസൈഡ് ഡിസീസ്’ എന്നും വിളിക്കാറുണ്ട്. ആമിർ ഖാനുമായി ‘ടു മച്ച്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സൽമാൻ തൻ്റെ രോഗവിവരം വെളിപ്പെടുത്തിയത്. ട്രൈജെമിനൽ ന്യൂറാൾജിയ മൂലം ഒരു ഓംലെറ്റ് പോലും ചവയ്ക്കാൻ അദ്ദേഹത്തിന്…

Read More

സൂപ്പർ കപ്പ് 2025-26: കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡിയിൽ

കൊച്ചി, 25 സെപ്റ്റംബർ 2025: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയിൽ നടക്കുന്ന ടൂർണമെൻ്റിൽ ഇന്ന് നടന്ന നറുക്കെടുപ്പിൽ ബ്ലാസ്റ്റേഴ്‌സിന് ശക്തമായ ഗ്രൂപ്പാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ ഐ.എസ്.എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നിവർക്കൊപ്പം ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ സ്ഥാനം. ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഒക്ടോബർ 30-ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം…

Read More

പത്തനാപുരം-തിരുവനന്തപുരം റൂട്ടില്‍ പുതിയ ബസ്; വണ്ടി ഓടിച്ച് നോക്കി സ്വന്തം നാടിന് സമര്‍പ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍

പത്തനാപുരം-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേലില ജംങ്ഷനില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് മേലില അറയ്ക്കല്‍ ക്ഷേത്രം വഴി തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയത്. പുതിയതായി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ബസുകള്‍ക്കും പുതിയ സര്‍വീസുകള്‍ക്കും നല്ല ഫീഡ് ബാക്ക് ലഭിക്കുന്നതിനാല്‍ ഈ സര്‍വീസിനെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് നാഷണല്‍…

Read More

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം; സിപിഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് 14 പേര്‍

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. പ്രായപരിധിയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഡി രാജയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമായെന്ന് ഡി രാജ പ്രതികരിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വിപ്ലവകരമായ പാര്‍ട്ടിയാണ് സിപിഐ എന്ന് ഡി രാജ ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വലിയ വിജയമായെന്നും ആര്‍ക്കും…

Read More

ചാറ്റിംഗിന് ഇനി ഭാഷ ഒരു പ്രശ്‌നമല്ല, വാട്‍സ്ആപ്പില്‍ ഇനി മെസേജുകള്‍ അനായാസം വിവര്‍ത്തനം ചെയ്യാം

ആപ്പിനുള്ളിൽ നിന്നുതന്നെ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ നേരിട്ട് ട്രാൻസിലേഷൻ ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറുമായി വാട്‍സ്ആപ്പ് എത്തി. ഇനിമുതൽ മറ്റൊരു ഭാഷയിലുള്ള വാട്‍സ്ആപ്പ് സന്ദേശങ്ങൾ മനസിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു തേർഡ്-പാര്‍ട്ടി ട്രാൻസിലേഷൻ ആപ്പുകളോ ടൂളുകളോ ആവശ്യമില്ല. ഭാഷകളിലുടനീളമുള്ള സംഭാഷണങ്ങൾ ലളിതവും വേഗത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ വാട്‍സ്ആപ്പില്‍ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഈ പ്രക്രിയ വളരെ ലളിതമാണ്. വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഒരു ചാറ്റിലെ ഏത് മെസേജിലും കുറച്ചുനേരം അമർത്തിപ്പിടിച്ചാൽ ട്രാൻസിലേഷൻ എന്ന ഓപ്ഷൻ ലഭ്യമാകും. തുടർന്ന്…

Read More

അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോട്ടയം സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു, രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഹൃദാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം എന്നയാള്‍ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതം തന്നെ ആണ് മരണകരണമെന്ന് റീ പോസ്റ്റുമോർട്ടത്തില്‍…

Read More

‘സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം, ഷാഫിയുടെ പരാതിയിൽ കേസെടുക്കണം’: പ്രതികരിച്ച് വിഡി സതീശൻ

തൃശൂർ: ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം. ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസ് മർദ്ദനമേറ്റ പീച്ചിയിലെ ലാലീസ് ഹോട്ടലുടമയെയും ജീവനക്കാരെയും സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. എറണാകുളത്തെ വിഷയം സിപിഎമ്മുകാർ തന്നെയാണ് പുറത്തുകൊടുത്തത്. അതിൽ കാണിക്കുന്ന ആവേശവും അതിൽ…

Read More

മോഹൻലാലിന്റെ പ്രസം​ഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ട, മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാര വേദിയിലെ മോഹൻലാലിന്റെ പ്രസം​ഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും വരികൾ അല്ല പ്രസംഗത്തിന്റെ ആകെത്തുകയാണ് നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാർഡുകൾ മന്ത്രി പ്രഖ്യാപിച്ചു. നടി ഷീല, ഗായിക പി കെ മേദിനി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന് വീട് ഒരുങ്ങിയതായി…

Read More