തിരുപ്പിറവിയുടെ സ്മരണയിൽ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പാതിരക്കുർബാനകളോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാതിര കുർബാനകൾ നടന്നത്. ഇതിന് മുന്നോടിയായി ക്രിസ്തുദേവന്റെ തിരുപ്പിറവി വിളംബരവുമായി കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി. വീടുകളിൽ പുൽക്കൂട് ഒരുക്കിയും വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കുകയാണ് കാക്കനാട് മണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന പാതിര കുർബാനക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. തിരുവനന്തപുരം സെന്റ് മേരീസ് കത്ത്രീഡലിൽ നടന്ന ചടങ്ങുകൾക്ക് കർദിനാൾ…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായ സംഭവം: ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന് തുടങ്ങും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലില്‍ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഹാരിസ് ഹസന്‍ ഇന്നലെ തള്ളിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ബോധപൂര്‍വം കേടാക്കിയെന്ന കണ്ടെത്തലില്‍ യൂറോളജി വിഭാഗം ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നു. ഡോക്ടര്‍ ഹാരിസ് വകുപ്പ് മേധാവി ആയതോടെ പരാതികള്‍ കുറയുകയാണുണ്ടായത്. അതേസമയം, മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കല്‍…

Read More

ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കിയേക്കും; മുല്ലപ്പള്ളി ദേശീയ നേതൃത്വത്തിലേക്ക്

എഐസിസി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. 77കാരനായ ഉമ്മൻ ചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുക. 2018ലാണ് ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മുമ്പും കേന്ദ്രനേതൃത്വത്തിൽ മുല്ലപ്പള്ളി പദവി വഹിച്ചിട്ടുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ സാധ്യതകൾക്ക് മങ്ങലേറ്റുവെന്നാണ് സൂചന. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തലക്ക് വിനയായത്.

Read More

24 മണിക്കൂറിനിടെ 1.61 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1733 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,16,30,885 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1733 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പ്രതിദിന കേസുകൾ കുറയുമ്പോഴും മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കക്ക് വഴിവെക്കുന്നുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തി. 9.26 ശതമാനമാണ് നിലവിലെ ടിപിആർ പ്രതിവാര ടിപിആർ 14.15 ശതമാനമാണ്. 2.81 ലക്ഷം…

Read More

കേരളത്തിൽ കൊവിഡ് ഭേദമായ ഏഴ് പേർക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപോർട്ട് ചെയ്തു. ഏഴുപേരിൽ മ്യൂക്കോർമൈക്കോസിസ് റിപോർട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. രോഗം ബാധിച്ചവരിൽ മൂന്ന് പേ‌ർ തമിഴ്‌നാട്ടിൽ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗം റിപോർട്ട് ചെയ്തിരുന്നു. കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണം. ഈ രോഗം തലച്ചോറിനെ ബാധിച്ചാൽ മരണത്തിന്…

Read More

ജബല്‍പൂര്‍ ബോട്ട് അപകടം; കടുത്ത നടപടിയുമായി ജില്ല ഭരണകൂടം; ക്രൂയിസ് ബോട്ട് പൈലറ്റിനെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടു

മധ്യപ്രദേശിലെ ജബല്‍പൂര്‍ ബോട്ട് അപകടത്തില്‍ കടുത്ത നടപടിയുമായി ജില്ല ഭരണകൂടം. ക്രൂയിസ് ബോട്ട് പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ജബല്‍പൂരിലെ ബര്‍ഗി ഡാം റിസര്‍വോയറില്‍ നടന്ന ദുരന്തത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ക്രൂയിസ് ബോട്ട് പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ജില്ലാ ഭരണംകൂടം പുറത്താക്കിയത്. ശക്തമായ കാറ്റുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചാണ്…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മറ്റന്നാളും (12/07/2025) ശനിയാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read More

വായുമലിനീകരണം: ദീവാലിക്കുശേഷം ഡല്‍ഹിയില്‍ സംഭവിക്കാനിരിക്കുന്നത് വലിയ ദുരന്തമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ക്രമാധീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ദീവാലി ദിനങ്ങള്‍ സംസ്ഥാനത്തെ വായുമലിനീകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡാറ്റ ക്രോഡീകരിച്ചുകൊണ്ടാണ് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ വായുമലിനീകരത്തിന്റെ തോതളക്കുന്ന എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് ഡല്‍ഹിയില്‍ 339 ആയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ 400ഉം കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദീപാവലിയ്ക്കു ശേഷമാണ് എക്യുഐ ക്രമാധീതമായി ഉയര്‍ന്നതെങ്കില്‍ ഈ വര്‍ഷം ദീപാവലിക്കുമുമ്പേ ഈ അളവിലേക്ക് വായുമലിനീകരണം ഉയര്‍ന്നിട്ടുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം വരാനിരിക്കുന്നത്…

Read More

‘പോറ്റിയെ കേറ്റിയെ’ പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും

തിരുവനന്തപുരം: വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. കേസ് എടുത്തതിൽ പൊലീസിനുള്ളിൽ രണ്ട് അഭിപ്രായമാണ് ഉള്ളത്. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയാകും. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജന.സെക്രട്ടറി പ്രസാദ്…

Read More

ഉപ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കണമെന്ന്‌ സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന്‌ പ്രതിപക്ഷം

തിരുവനന്തപുരം: ചവറ, കുട്ടനാട്‌ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം. കോവിഡ്‌ വ്യാപനം മാത്രമല്ല, സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ്‌ മാസം മാത്രം ശേഷിക്കെ ഒരു തെരഞ്ഞെടുപ്പ്‌ ആവശ്യമില്ല എന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഭീമമായ ചെലവും സര്‍ക്കാര്‍ കാരണമായി പറയുന്നു. ഈ ആവശ്യത്തിന്‌ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌…

Read More