‘അടിവസ്ത്രം മുതൽ സ്വർണം വരെ മോഷ്ടിച്ച ആളുകൾ വരെയായി ഇടതുപക്ഷം മാറിയിരിക്കുന്നു, സർക്കാർ കൊള്ളസംഘമായി മാറി’; ഒ ജെ ജനീഷ്

സ്വർണം മുതൽ അടിവസ്ത്രം വരെ മോഷ്ടിച്ച ആളുകൾ വരെയായി ഇടതുപക്ഷം മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ഒ ജെ ജനീഷ്. ആന്റണി രാജു എം എൽ എ സ്ഥാനം രാജിവെയ്ക്കണം. സംസ്ഥാന സർക്കാർ കൊള്ളസംഘമായി മാറി. കോടതിയിൽ തോണ്ടിമുതലായ അടിവസ്ത്രം മാറ്റിയ വ്യക്തി മന്ത്രിയായിരുന്നപ്പോൾ എന്തല്ലാം ചെയ്തിട്ടുണ്ട് എന്ന് പരിശോധിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.വെള്ളാപ്പള്ളി വിഷയം പൊതുസമൂഹം ആഗ്രഹിക്കുന്ന പ്രസ്താവനയല്ല ഉണ്ടായത്. വർഗീയ പരാമർശത്തിനെതിരെ ശക്തമായ നിലപാട് ഉണ്ടാകും. ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ എന്ന നിലയിലുള്ള പ്രതികരണം…

Read More

സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും വോട്ടെടുപ്പ് കഴിഞ്ഞ് എക്സിറ്റ് പോൾ ഫലം വന്നപ്പോഴും തുടർഭരണം എന്ന വ്യാമോഹത്തിലായിരുന്നു എൽഡിഎഫ് നേതാക്കൾ. എന്നാൽ ഫലം വന്നപ്പോൾ‌ വൻ തിരിച്ചടിയാണ് ജനം നൽകിയിരിക്കുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് സിപിഐഎം നേതാക്കൾ പറഞ്ഞപ്പോഴും ഫലം വരുമ്പോൾ ഭരണ വിരുദ്ധവികാരം തിരിച്ചടിയാകുന്നതാണ് കാണുന്നതാണ്. പാർട്ടിയെ അണികൾ തിരുത്തുന്നു എന്ന് നിരീക്ഷിക്കാവുന്ന ഫലമാണ് വന്നിരിക്കുന്നത്. യുഡിഎഫ് മുന്നേറ്റത്തിൽ പാർട്ടി കോട്ടകൾ പോലും തകർന്നു. ഇതിനുത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലത്തിൽ നിന്ന്…

Read More

ദിനംപ്രതി റെക്കോർഡിലേക്ക് തന്നെ സ്വർണ വില ; പവന് 40160 രൂപ

തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില ഉയരുന്നത്. ശനിയാഴ്ച പവന് 160 രൂപ ഉയർന്ന് 40,160 രൂപയിലെത്തി. ഇന്നലെയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി നാൽപതിനായിരം എന്ന നിലയിൽ എത്തിയത്. 5020 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു വർഷത്തിനിടെ മാത്രം ഒരു പവൻ സ്വർണത്തിന് 14,420 രൂപയാണ് വർധിച്ചത്. ജിഎസ്ടി, പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,000ത്തിലേറെ രൂപ നൽകേണ്ടതായി വരും.

Read More

വെറുതെ ഒരു ജയം പോരാ; ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ

ടി20 ലോകകപ്പിൽ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബൂദാബിയിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. സെമി പ്രതീക്ഷകൾ വിദൂരമായെങ്കിലും നിലനിർത്തണമെങ്കിൽ സാധാരണ വിജയമല്ല, വമ്പൻ മാർജിനിൽ തന്നെ ജയിക്കണം ബാറ്റിംഗും ബൗളിംഗും ഇന്ത്യയെ ഒരുപോലെ വലക്കുകയാണ്. രണ്ട് കളികളിൽ നിന്നായി മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുപോലെ തന്നെ രണ്ട് കളികളിൽ നിന്നായി ഇന്ത്യൻ ബൗളർമാർ ആകെ വീഴ്ത്തിയത് വെറും രണ്ട്…

Read More

NSS വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ…

Read More

‘നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം’; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന്…

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

തവിഞ്ഞാല ഗ്രാമപഞ്ചായത്തിലെ 12 (പോരൂര്‍),14(കാട്ടിമൂല) എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

MSC എൽസ കപ്പൽ മുങ്ങിയ കേസ്: നാവികർക്ക് ആശ്വാസം, മൂന്ന് പേർക്ക് നാട്ടിലേക്ക് മടങ്ങാം

  കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ, നാവികർക്ക് ആശ്വാസം. മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്.     കഴിഞ്ഞ…

Read More

വിദ്യാർഥിയിൽ നിന്ന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

  എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റന്റ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് . സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്….

Read More

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികൾ.ജോയിന്റ്സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് ചേർന്നുള്ള തിരഞ്ഞെടുപ്പെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും മോഹൻലാൽ…

Read More