Headlines

‘അടിവസ്ത്രം മുതൽ സ്വർണം വരെ മോഷ്ടിച്ച ആളുകൾ വരെയായി ഇടതുപക്ഷം മാറിയിരിക്കുന്നു, സർക്കാർ കൊള്ളസംഘമായി മാറി’; ഒ ജെ ജനീഷ്

സ്വർണം മുതൽ അടിവസ്ത്രം വരെ മോഷ്ടിച്ച ആളുകൾ വരെയായി ഇടതുപക്ഷം മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ഒ ജെ ജനീഷ്. ആന്റണി രാജു എം എൽ എ സ്ഥാനം രാജിവെയ്ക്കണം. സംസ്ഥാന സർക്കാർ കൊള്ളസംഘമായി മാറി. കോടതിയിൽ തോണ്ടിമുതലായ അടിവസ്ത്രം മാറ്റിയ വ്യക്തി മന്ത്രിയായിരുന്നപ്പോൾ എന്തല്ലാം ചെയ്തിട്ടുണ്ട് എന്ന് പരിശോധിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.വെള്ളാപ്പള്ളി വിഷയം പൊതുസമൂഹം ആഗ്രഹിക്കുന്ന പ്രസ്താവനയല്ല ഉണ്ടായത്. വർഗീയ പരാമർശത്തിനെതിരെ ശക്തമായ നിലപാട് ഉണ്ടാകും. ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ എന്ന നിലയിലുള്ള പ്രതികരണം അദ്ദേഹത്തിൽ നിന്നുണ്ടാകണം. മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന യൂത്ത് കോൺഗ്രസിന്റെ നിലപാട് അല്ല. രാഹുലിനെതിരെ പാർട്ടി നടപടി എടുത്തുനിൽക്കുന്ന സാഹചര്യത്തിൽ മറുപടി പറയാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.