തൃശ്ശൂരിൽ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ

 

തൃശ്ശൂരിൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജാണ്(38) മരിച്ചത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവുമായി ഞായറാഴ്ചയായിരുന്നു ധീരജിന്റെ വിവാഹം

തിങ്കളാഴ്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്‌കൂട്ടറിൽ പോയ ഇയാൾ വൈകിട്ടും വീട്ടിലെത്തിയില്ല. ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ചയാണ് ചേറ്റുവ കായലിൽ മൃതദേഹം കണ്ടത്.