ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതനകാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല; മാക്ട ചെയർമാൻ ജയരാജ്

സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം കുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാക്ട ചെയര്‍മാനും സംവിധാകനുമായ ജയരാജ്; ബൈജു കൊട്ടാരക്കരയുടെ പ്രസതാവനയ്ക്ക് മാക്ടയുമായി ബന്ധമില്ലെന്നും ജയരാജ് പറഞ്ഞു. പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

പത്രക്കുറിപ്പ്

മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന മാക്ട.

ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല

ചലച്ചിത്രപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും അറിയിച്ചിട്ടുണ്ടെന്നും പല പ്രമുഖ ചാനലുകളിലും മാക്ടയുടെ പേരിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു.