സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച ഒരുക്കങ്ങളും പാർട്ടി സമ്മേളനങ്ങളുമൊക്കെ യോഗത്തിൽ ചർച്ചയാകും. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമോ എന്നതും യോഗത്തിൽ ധാരണയാകും
ആരോഗ്യ സ്ഥിതിയിലുണ്ടായ മാറ്റങ്ങളും കള്ളപ്പണക്കേസിൽ ബിനീഷിന് ജാമ്യം ലഭിച്ചതുമൊക്കെ കോടിയേരിക്ക് തിരികെ എത്താനുള്ള അനുകൂല ഘടകങ്ങളാണ്. അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരനെതിരെ ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ വെക്കും
സംസ്ഥാന സമിതി അംഗമായ ജി സുധാകരനെതിരായ നടപടി യോഗം തീരുമാനിക്കും. പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും കണ്ടെത്തലുകളുണ്ട്.