അതിസുരക്ഷ നമ്പർ പ്ലേറ്റിന് പകരം ഫാൻസി നമ്പർ പ്ലേറ്റ് സ്ഥാപിച്ചെന്ന പരാതിയിൽ നടൻ ജോജു ജോർജിനെതിരെ നടപടി. കോൺഗ്രസ് പ്രവർത്തകനായ കളമശ്ശേരി സ്വദേശി മനാഫിന്റെ പരാതിയിലാണ് നടപടി. പിഴയടച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കാൻ എറണാകുളം ആർടിഒ ഉത്തരവിട്ടു
കോൺഗ്രസ് സമര സമയത്ത് ജോജു സഞ്ചരിച്ചിരുന്ന വാഹനത്തിനെതിരെയാണ് പരാതി. ഈ വാഹനമാണ് കോൺഗ്രസുകാർ തല്ലി തകർത്തത്. നിലവിൽ കുണ്ടന്നൂരിലെ ഷോറൂമിലാണ് വാഹനമുള്ളത്.