Headlines

വയനാട് ‍ജില്ലയിൽ 150 പേര്‍ക്ക് കൂടി കോവിഡ്; 138 പേര്‍ക്ക് രോഗമുക്തി,148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (1.12.20) 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 138 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10895 ആയി. 9135 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 70 മരണം. നിലവില്‍ 1330…

Read More

വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസി യുടെ മൃതദേഹത്തോട് അനാദരവ്

ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനാണ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്ന് വിശദീകരണം. മൃതദേഹം അഴുകിയെന്ന് ബന്ധുക്കൾ. സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ.

Read More

വയനാട് തദ്ദേശ തെരഞ്ഞെടുപ്പ്: മാധ്യമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ, സ്ഥാനാര്‍ത്ഥിക്കോ അനുകൂലമാകുന്നതോ, പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനവും മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള ജനപ്രാതിനിധ്യ…

Read More

കൽപ്പറ്റ ഡീപോൾ പബ്ലിക് സ്കൂൾ അദ്ധ്യാപകൻ കാര്യമ്പാടി മംഗലംകുന്ന് മങ്കുത്തേൽ എം.ജെ. വിജു ( 45 )നിര്യാതനായി

മീനങ്ങാടി: കാര്യമ്പാടി മംഗലം കുന്ന് മങ്കുത്തേൽ എം.ജെ. വിജു ( 45 )നിര്യാതനായി. കൽപ്പറ്റ ഡീപോൾ പബ്ബിക് സ്കൂൾ അദ്ധ്യാപകനായിരുന്നു. പിതാവ് ജോസഫ് , മാതാവ് പരേതയായ മേരി ജോസഫ്. ഭാര്യ: സ്മിത ( അസംപ്ഷൻ സ്കൂൾ ബത്തേരി ) , മക്കൾ : അമേലിൻ മരിയ, ആനിയ റോസ്, അഹാൻ ജോസഫ്. സഹോദരങ്ങൾ: എം.ജെ. ഷാജി (വില്ലേജ് അസിസ്റ്റൻ്റ് കണിയാമ്പറ്റ), സിസ്റ്റർ റീമാ ജോസ് (CMC കോൺവെൻ്റ്), ഫാ. തോമസ് മങ്കുത്തേൽ ഓസ്ട്രേലിയ. സംസ്കാരം ചൊവ്വാഴ്ച…

Read More

തേനീച്ചയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹം വയനാട്ടിൽ പോസ്റ്റ് മോർട്ടം ചെയ്യാതെ കോഴിക്കോടേക്ക് അയച്ചു

ബത്തേരി: തേനീച്ചയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹം വയനാട്ടിൽ പോസ്റ്റ് മോർട്ടം ചെയ്യാതെ കോഴിക്കോടേക്ക് അയച്ചു. കേണിച്ചിറ അരിമുള പാൽനട പണിയ കോളനിയിൽ ചട്ടിയെന്ന ഗോപാലൻ (60) ആണ് ഞായറാഴ്ച മരിച്ചത്. ശനിയാഴ്ച വീടിന് സമീപത്തെ വയലിൽ വെച്ച് തേനീച്ച കുത്തിയ ഗോപാലനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. തുടർന്ന് കേണിച്ചിറ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ പോസ്റ്റ് മോർട്ടം ചെയ്യാതെ അസ്വാഭിവിക…

Read More

വയനാട് ‍ജില്ലയിൽ 90 പേര്‍ക്ക് കൂടി കോവിഡ്; 116 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.11.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 116 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10745 ആയി. 8997 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം….

Read More

വയനാട്ടിൽ 90 പേര്‍ക്ക് കൂടി കോവിഡ്; 116 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (30.11.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 116 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10745 ആയി. 8997 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം….

Read More

ജുനൈദും മുഫീദയും ശ്രദ്ധാകേന്ദ്രങ്ങളാകുന്നു

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്തും പുറത്തും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്‌ ഇരുമുന്നണികളിൽ നിന്നുമുള്ള രണ്ട്‌ യുവ സ്ഥാനാർത്ഥികളാണു. വയനാട്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന മുഫീദ തസ്നിയും ജുനൈദ്‌ കൈപ്പാണിയുമാണു ഈ യുവതാരങ്ങൾ. എൽ ഡി എഫിന്റെ ജനതാദൾ സ്ഥാനാർഥിയായ ജുനൈദ്‌ വെള്ളമുണ്ടയിലും യു ഡി എഫിൽ നിന്ന് മുസ്ലിം ലീഗ്‌ സ്ഥാനാർത്ഥിയായ മുഫീദ പനമരം ഡിവിഷനിലുമാണു ജനവിധി തേടുന്നത്‌. വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലെ മിന്നുന്ന നേതൃശോഭയിൽ നിന്നാണു ഇരുവരും പൊതുരംഗത്തേക്കെത്തുന്നത്‌. മുസ്ലിം ലീഗിന്റെ വനിതാ…

Read More

ബത്തേരി നായ്ക്കട്ടിയിൽ വൻ മോഷണം , വീടിൻ്റെ മുൻ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു.സംഭവത്തിൽ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു

ബത്തേരി നായ്ക്കട്ടി ചിത്രാലയക്കരയിലാണ് വീട് കുത്തിതുറന്ന് വൻ മോഷണം നടന്നത്.മാളപ്പുരയിൽ അബ്ദുൾ സലിമിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മുൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സലിമിൻ്റെ ഭാര്യയും കുട്ടികളും നായ്ക്കട്ടി നിരപ്പത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. സംഭവത്തിൽ പൊലിസ് അന്വേഷണം…

Read More

വയനാട്ടിൽ 147 പേര്‍ക്ക് കൂടി കോവിഡ്; 140 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (29.11.20) 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 140 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10655 ആയി. 8881 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 69 മരണം. നിലവില്‍ 1345 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 699 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി സ്വദേശികളായ…

Read More