വയനാട്ടിൽ 238 പേര്‍ക്ക് കൂടി കോവിഡ്; 98 പേര്‍ക്ക് രോഗമുക്തി, ·എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (03.12.20) 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 98 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്ക ത്തിലൂടെയാണ് രോഗബാധ. 15 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11408 ആയി. 9763 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1570 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 819 പേര്‍…
