Headlines

വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി

മാനന്തവാടി : വയനാട്ടിലെ ആദ്യ കാല കുടിയേറ്റ കർഷകനായ പരേതനായ  ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ മോടോ മറ്റത്തിൽ കുടുംബാംഗമായ  അന്ന (97) നിര്യാതയായി.   സംസ്ക്കാരം മാനന്തവാടി  സെന്റ് പീറ്റർ &  പോൾ ടൗൺ പള്ളിയിൽ 08-12-2020 രാവിലെ 10 മണിക്ക് . മക്കൾ: ആന്റണി , മാനുവൽ (പരേതൻ  ), ആൻസില (റിട്ട. ഗവ. സ്റ്റാഫ് നഴ്സ് അഗളി ) ഡോ..  ജോസ് (റിട്ട. പ്രൊഫസർ കാർഷിക സർവകലാശാല മണ്ണുത്തി) ഫ്രാൻസിസ് പെരുവക . മരുമക്കൾ : …

Read More

മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിയ പത്ത് ലക്ഷം രൂപ പിടികൂടി : രണ്ട് പേർ കസ്റ്റഡിയിൽ

കൽപ്പറ്റ:  മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200  രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി.  തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസിൻ്റെ പിടിയിലായത്. ബാംഗ്ളൂരിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന KA 01 AG 7632 അശോക് ലൈലൻഡ് – ലോറിയിൽ നിന്നുമാണ് ഇന്ന് രാവിലെ  പണം പിടികൂടിയത്.  കോഴിക്കോട് നിന്നും മീൻ കയറ്റി ബാംഗ്ലൂരിൽ ഇറക്കി തിരികെ…

Read More

വയനാട് ‍ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം 8 ന് അവസാനിക്കും കൊട്ടിക്കലാശം ഒഴിവാക്കണം

വയനാട് ‍ജില്ലയില് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 10 ന് നടക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രചാരണം 8 ന് വൈകീട്ട് ആറിന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കും വാഹന റാലി്ക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Read More

വയനാട് ‍ജില്ലയിൽ 213 പേര്‍ക്ക് കൂടി കോവിഡ്;80 പേര്‍ക്ക് രോഗമുക്തി, 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (06.12.20) 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 80 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12060 ആയി. 10129 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 1853 പേരാണ്…

Read More

സുൽത്താൻ  ബത്തേരിഫയർ സ്റ്റേഷൻ ഓഫീസർ ചീരാൽ മരിക്കുടി കുര്യൻ(53) നിര്യാതനായി

സുൽത്താൻ  ബത്തേരിഫയർ സ്റ്റേഷൻ ഓഫീസർ ചീരാൽ മരിക്കുടി കുര്യൻ(53) നിര്യാതനായി.ഭാര്യ ലിസ്സി മക്കൾ ശ്യാം ,ശാലു സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പഴൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ

Read More

കേരളത്തിൽ കോവിഡ് രോഗികൾ കുറയുമ്പോഴും വയനാട്ടിൽ കൂടുന്നു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ഇന്ന് ലോക മണ്ണ് ദിനം

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു പ്രകൃതി വിഭവമാണ് മണ്ണ്. സസ്യങ്ങളെ മണ്ണിൽ ഉറപ്പിച്ചു നിർത്തുക എന്ന ധർമ്മം മാത്രമല്ല മണ്ണിനുള്ളത്. വളർച്ചക്കും നിലനിൽപ്പിനും ആവശ്യമായ പോഷകഘടകങ്ങൾ, ജലം എന്നിവ സസ്യങ്ങൾക്ക് ലഭിക്കുന്നത് മണ്ണിൽ നിന്നുമാണ്. ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ജീവന്റെ ആധാരം മണ്ണാണ്. മണ്ണിൽ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ- സ്ഥൂല ജീവികൾ ഭക്ഷ്യചങ്ങലയുടെ പ്രധാന കണ്ണികളായി വർത്തിച്ചു കൊണ്ട് ആവാസവ്യവസ്ഥയുടെ സന്തുലനത്തിന് സഹായിക്കുന്നു. ഈ സന്തുലനാവസ്ഥക്ക് ഭംഗം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും….

Read More

ബീനാച്ചിയിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ബത്തേരി ബീനാച്ചി കൊച്ചക്കനാട് കെ.ജെ. ആൻറണി ( 53 ) നിര്യാതനായി.  വ്യാഴാഴ്ച ബീനാച്ചിയിലുണ്ടായ  ബൈക്ക് അപകടത്തെ തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ :ഹെലൻ ആൻറണി (ടീച്ചർ സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് ഇംഗ്ളീഷ് സ്കൂൾ മീനങ്ങാടി), മക്കൾ :റിച്ചി ആൻ്റണി, റേച്ചൽ ആൻ്റണി. സംസ്കാരം ഇന്ന് വൈകുന്നേരം 6.00 മണിക്ക് പൂമല ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ .

Read More

ഡിസംബർ 10 – ന് വയനാട്ടിൽ അവധി പ്രഖ്യാപിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുളള പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ  ഡിസംബര്‍ 10 ന്  ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചു. കൂടാതെ പോളിംഗ് സ്‌റ്റേഷനായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 9, 10 തിയതികളിലും സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 8 മുതല്‍ 11 വരെയും വോട്ടണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 15,16 തിയതികളിലും അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

വയനാട് ജില്ലയിൽ 259 പേര്‍ക്ക് കൂടി കോവിഡ് : 148 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (05.12.20) 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 148 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ  സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11847 ആയി. 10050 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1722 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 971 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More