ഇന്ന് ലോക മണ്ണ് ദിനം
മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു പ്രകൃതി വിഭവമാണ് മണ്ണ്. സസ്യങ്ങളെ മണ്ണിൽ ഉറപ്പിച്ചു നിർത്തുക എന്ന ധർമ്മം മാത്രമല്ല മണ്ണിനുള്ളത്. വളർച്ചക്കും നിലനിൽപ്പിനും ആവശ്യമായ പോഷകഘടകങ്ങൾ, ജലം എന്നിവ സസ്യങ്ങൾക്ക് ലഭിക്കുന്നത് മണ്ണിൽ നിന്നുമാണ്. ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ജീവന്റെ ആധാരം മണ്ണാണ്. മണ്ണിൽ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ- സ്ഥൂല ജീവികൾ ഭക്ഷ്യചങ്ങലയുടെ പ്രധാന കണ്ണികളായി വർത്തിച്ചു കൊണ്ട് ആവാസവ്യവസ്ഥയുടെ സന്തുലനത്തിന് സഹായിക്കുന്നു. ഈ സന്തുലനാവസ്ഥക്ക് ഭംഗം സംഭവിച്ചാൽ അത് ജീവന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും….