Headlines

വയനാട് ‍ജില്ലയിൽ 61 പേര്‍ക്ക് കൂടി കോവിഡ്; 153 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (14.12.20) 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 153 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13427 ആയി. 11454 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 1892 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1275 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട്ടിലെ വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 8 ന് തുടങ്ങും;ഏഴ് കേന്ദ്രങ്ങള്‍; 1300 ഉദ്യോഗസ്ഥർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ബുധൻ രാവിലെ 8 ന് ആരംഭിക്കും. ഏഴ് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ വോട്ടെണ്ണല്‍. പോളിങ ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ജോലിക്കായി 1300 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം  പൂര്‍ത്തിയായി. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍- നഗരസഭ എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍…

Read More

കടച്ചിക്കുന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ജീവഹാനിയുണ്ടായ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടച്ചികുന്നിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതും പരിസ്ഥിതി ലോലവുമായ പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. 90 ഡിഗ്രിയെങ്കിലും ചെരിവുള്ള സ്ഥലത്ത് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് പ്രാഥമിക അന്വോഷത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിസ്ഥിതി ലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വോഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്…

Read More

കുടുംബം സഞ്ചരിച്ചകാർ നിയന്ത്രണവിട്ട് തലകീഴായി മറിഞ്ഞു. സുൽത്താൻ ബത്തേരി മാടക്കരയിൽ ഇന്ന് ഉച്ചയോടെയണ് സംഭവം

കുടുംബം സഞ്ചരിച്ചകാർ നിയന്ത്രണവിട്ട് തലകീഴായി മറിഞ്ഞു. സുൽത്താൻ ബത്തേരി മാടക്കരയിൽ ഇന്ന് ഉച്ചയോടെയണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ആലുവ സ്വദേശികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുള്ളിയോട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

Read More

വയനാട് ‍ജില്ലയിൽ 234 പേര്‍ക്ക് കൂടി കോവിഡ്;232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13366 ആയി. 11300 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 81 മരണം. നിലവില്‍ 1985 പേരാണ് ചികിത്സയിലുള്ളത്….

Read More

ജില്ലയിൽ 283 പേര്‍ക്ക് കൂടി കോവിഡ്:282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11099 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം. നിലവില്‍ 1953 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വിട വാങ്ങിയത് മികച്ച ഡ്രൈവർ

കൽപ്പറ്റ : വയനാട്ടിൽ ക്വാറിയിൽ മണ്ണിടിഞ് ടിപ്പർ ഡ്രൈവർ മരിച്ചു.   . മാനന്തവാടി പിലാക്കാവ് അടിവാരം  തൈത്തറ സിൽവസ്റ്റർ (56) ആണ്  അപകടത്തിൽ മരിച്ചത്. റിപ്പൺ കടച്ചിക്കുന്ന് ക്വാറി അപകടത്തിൽ ടിപ്പറിനുള്ളിൽ കുടുങ്ങിയാണ്  മരണം.  മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും.   .  ടിപ്പറിന് മുകളിൽ പാറ വീണതിനെതുടർന്ന്  മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ പാറ ടിപ്പറിന് മുകളിൽ പതിക്കുകയായിരുന്നു. കെ.എസ്. ആർ.ടി.സി. യിൽ ഡ്രൈവർ ആയിരുന്ന  ഇദ്ദേഹം വിരമിച്ച ശേഷം ടിപ്പറിൽ ഡ്രൈവർ…

Read More

വനത്തിനുള്ളിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു

കൽപ്പറ്റ :  വനത്തിനുള്ളിലെ  വാറ്റു കേന്ദ്രം നശിപ്പിച്ചു വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, കൽപ്പറ്റ എക്സൈസ് റേഞ്ച് പാർട്ടിയും മേപ്പാടി ഫോറസ്റ്റ് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത റെയിഡിലാണ്  വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ നല്ലന്നൂർ വനത്തിൽ   നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി തകര ബാരലുകളിൽ സൂക്ഷിച്ച 600 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചത്… പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല.  കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ്, ഇൻറലിജൻസ് ഇൻസ്പക്ടർ സുനിൽ…

Read More

വയനാട് ‍ജില്ലയിൽ 87 പേര്‍ക്ക് കൂടി കോവിഡ്; 149 പേര്‍ക്ക് രോഗമുക്തി ,85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (11.12.20) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 149 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12849 ആയി. 10779 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം….

Read More

വയനാട് മേപ്പാടി കടച്ചിക്കുന്നിലെ ക്വാറി അപകടത്തിൽ ഒരാള്‍ മരിച്ചു

പാടിവയല്‍ കടച്ചിക്കുന്ന് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സെല്‍വിന്‍ (57)ആണ് മരിച്ചത്.ടിപ്പര്‍ ലോറി ഡ്രൈവറാണ്. ക്വാറി തെളിക്കുന്നതിനിടെ മണ്ണിടിഞ്ഞ് സെല്‍വിന്‍ ഡ്രൈവറായിരുന്ന ടിപ്പര്‍ ലോറിക്കു മുകളില്‍ വലിയ പാറക്കല്ലുകള്‍ വീഴുകയായിരുന്നു.

Read More