Headlines

ഗ്രാമ പഞ്ചായത്തിൽ യു.ഡി. എഫും എൽ.ഡി. എഫും ഒപ്പത്തിനൊപ്പം

എടവക, മുള്ളൻകൊല്ലി , നെന്മേനി , പൂതാടി,  നൂൽപ്പുഴ , പുൽപ്പള്ളി, കോട്ടത്തറ,  പൊഴുതന   തൊണ്ടർനാട് ,    പഞ്ചായത്തുകളിൽ യു.ഡി.എഫും  തിരുനെല്ലി , മീനങ്ങാടി , വെള്ളമുണ്ട , അമ്പലവയൽ, മുട്ടിൽ , തവിഞ്ഞാൽ, തരിയോട് . വൈത്തിരി, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ എൽ ഡി. എഫുമാണ് ലീഡ്.

Read More

സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ഭരണം ഇടതിന് ;കേവല ഭൂരിപക്ഷം ഉറപ്പിച്ചു

സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ഭരണം ഇടതിന് .കേവല ഭൂരിപക്ഷം ഉറപ്പിച്ചു. എൽ ഡി എഫിന് 20 യു ഡി എഫ് 7 സ്വതന്ത്ര 1

Read More

വയനാട്ടിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി

കണിയാമ്പറ്റ* ഗ്രാമ പഞ്ചായത്തിലെ വാർഡ് 4 ലെ പ്രദേശവും, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 5,6,16 വാർഡ് പ്രദേശങ്ങളും മൈക്രോ  കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി

Read More

വയനാട് ‍ജില്ലയിൽ 281 പേര്‍ക്ക് കൂടി കോവിഡ്:279 പേർക്ക് സമ്പർക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 162 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകൻ ഉള്‍പ്പെടെ 279 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13708 ആയി. 11616 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 2011 പേരാണ്…

Read More

വയനാട് ‍ജില്ലയിലെ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍  ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്  കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ് കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത്  ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന്  കീഴിലുളളവയിലെ വോട്ടെണ്ണല്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് നടക്കുക. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി,  മാനന്തവാടി നാഗരസഭകളിലെ വോട്ടെണ്ണല്‍…

Read More

വയനാട് കടുവകളുടെ ആവാസ കേന്ദ്രമാവുന്നു: കണ്ടെത്തിയത് 100 മുതൽ 120 വരെ കടുവകളെ

കൽപ്പറ്റ :  വയനാടൻ കാടുകളിൽ കടുവകളുടെ എണ്ണം കൂടുന്നു. വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ചു വനംവകുപ്പു ശേഖരിച്ച കണക്കുകൾ പ്രകാരം 100 മുതൽ 120 വരെ കടുവകളാണു വയനാടൻ മേഖലയിലുള്ളത്. 2016 ലെ വനം വകുപ്പിന്റെ കണക്കെടുപ്പിൽ 80 കടുവകൾ മാത്രമായിരുന്നു. 2 വർഷത്തിനിടെ വയനാടൻ കാടുകളിൽ 10 കടുവകൾ ചത്തു. 5 എണ്ണത്തെ വനം വകുപ്പു പിടികൂടി. വേനലിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന വയനാടൻ കാടുകളിലെ മിതശീതോഷ‍്ണ കാലാവസ്ഥയും ഇവിടം കടുവകളുടെ ഇഷ്ട താവളമാക്കുന്നു. മാൻ, കാട്ടുപോത്ത്…

Read More

വയനാട് കോവിഡ് രോഗബാധിതന്‍ ചികിത്സയിലിരിക്കെ മരിച്ചു

കൽപ്പറ്റ ;കോവിഡ് ചികിത്സയിലിരിക്കെ ഹോട്ടല്‍ വ്യാപാരി മരിച്ചു. .  വാര്യാട് കോമള വീട്ടില്‍ രാഘവന്‍ (67) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് സുല്‍ത്താന്‍ ബത്തരി സി.എഫ്എല്‍.ടി.സിയില്‍ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: കോമളവല്ലി, മക്കൾ : പ്രീത, പ്രജീഷ്, മരുമക്കള്‍: സുരേഷ്, രജിഷ.  

Read More

വയനാട്ടിൽ മൈക്രോ കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ലെ പള്ളിക്കുന്ന് ടൗണ്‍ പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു

Read More