Headlines

വയനാട് മുട്ടിലിൽ നിയന്ത്രണം വിട്ട സ്കൂട്ടി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു : രണ്ടു പേർക്ക് പരിക്ക്

കൽപ്പറ്റ :  മുട്ടിൽ മാണ്ടാടിൽ നിയന്ത്രണം വിട്ട സ്കൂട്ടി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു.. രണ്ടു പേർക്ക് പരിക്ക്. മാണ്ടാട് വേണാട്ട് പൈലി (45) ആണ് മരിച്ചത്.  കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം.  തൃക്കൈപ്പറ്റയിൽ നിന്നും മാണ്ടാട് ടൗണിലേക്ക്  വരികയായിരുന്ന സ്കൂട്ടിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ മൂവരും  .  ശബ്ദം കേട്ട്  ഓടിയെത്തിയ നാട്ടുകാരാണ്  ഇവരെ ആശുപത്രിയിലെത്തിച്ചത്.  ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ  ഒരാൾ മരിച്ചു.  രണ്ടുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു….

Read More

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു;രണ്ട് പ്രതികൾ പിടിയിൽ

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു.രണ്ട് പ്രതികൾ പിടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്. ലോറിയും കസ്റ്റഡിയിൽ എടുത്തു . മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ 4 ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്.

Read More

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ്; 115 പേര്‍ക്ക് രോഗമുക്തി,113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (10.12.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 115 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12762 ആയി. 10630 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 2055 പേരാണ്…

Read More

ലോറിയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു. വയനാട് ചുരത്തിൽ ഗതാഗത തടസ്സം

ലോറിയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചു . വയനാട് ചുരത്തിൽ ഗതാഗത തടസ്സം വയനാട് ചുരത്തിലെ ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയിലായി ലോറിയും കെ.എസ്.ആർ.ടി. ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന കെ.എസ്.ആർ.ടി.സി. ബസ്സ് ജീപ്പിനെ മറി കടക്കുന്നതിനിടെ ചുരം കയറി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാനുള്ള പരിശ്രമത്തിലാണ്.    

Read More

വയനാട് ഇലക്ഷൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പോലീസ് കോൺസ്റ്റബിൾ മരിച്ചു

സുൽത്താൻ ബത്തേരി അസംപഷൻ സ്കൂളിൽ ഇലക്ഷൻ  സുരക്ഷാ ജോലിക്കിടെ  പോലീസ് കോൺസ്റ്റബിൾ കുഴഞ്ഞു വീണ്‌  മരിച്ചു.എ ആർ ക്യാമ്പിൽ നിന്നുമെത്തിയ കരുണാകരൻ (45) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ   ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Read More

വയനാട് പനമരം കാപ്പും ചാൽ എൽ പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ അന്ധയായ എസ്‌ ടി വനിതയെ ഐഡി കാർഡില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി

കൽപ്പറ്റ:വയനാട് പനമരം കാപ്പും ചാൽ എൽ പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ അന്ധയായ എസ്‌ ടി വനിതയെ ഐഡി കാർഡില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. ബന്ധുവിനൊപ്പം എത്തിയ അജിതയെയാണ് തിരിച്ചയച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെഐഡി കാർഡില്ലാതെ തന്നെ വോട്ട് ചെയ്യാൻ റിട്ടേണിങ് ഓഫിസർ അനുമതി നൽകുകയായിരുന്നു.

Read More

മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി

മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി. ഇവിടെ രണ്ട് പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. ഒന്നാമത്തെ പോളിംഗ് സ്റ്റേഷനിലാണ് കണ്ടെതെന്നാണ് പരാതി .ബി.ജെ.പിയുടെയും ,യു.ഡി.എഫിൻ്റെയും ചിഹ്നത്തിന് മുകളിലാണ് വരച്ചിട്ടതെന്നാണ് മുന്നണികൾ ആരോപിക്കുന്നത്. ഒടുവിൽ പ്രിസൈഡിംഗ് ഓഫീസറോട് പരാതി ഉന്നയിച്ചപ്പോൾ സാനിറ്റൈസ ർ ഉപയോഗിച്ച് മായ്ച്ച് കളഞ്ഞതായും ഇവർ ആരോപിക്കുന്നു. ഈ സംഭവത്തിൽ യു.ഡി.എഫിൻ്റെ യും ,ബി.ജെ.പിയുടെയും സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസർക്ക്…

Read More

കോവിഡ് നിയമലംഘനം:വയനാട്ടിലെ റസ്റ്റോറന്റ് അടപ്പിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മുട്ടില്‍ വാര്യാട് ഖത്തര്‍ ബേക്കറി റസ്റ്റോറന്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ ദുരന്തനിവരാണ ചെയര്‍പേഴസ്ണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിധിയില്‍ കവിഞ്ഞ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഭക്ഷണം വിളമ്പുന്നതും രജിസ്റ്റര്‍, സാനിറ്റൈസര്‍ സൂക്ഷിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബര്‍ 10 മുതല്‍ 7 ദിവസത്തേക്കാണ് റസ്റ്റോറന്റ് അടച്ചിടാന്‍ ഉത്തരവായത്. മീനങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍, മുട്ടില്‍ ഗ്രാമ…

Read More

കല്പറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി

കല്പറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂർ വയൽപ്രദേശത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മക്കൾ.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കൾ.മുഹമ്മദലി ഹാജി (ദേവർ ഷോല), മരക്കാർ ഹാജി( വട്ടോളി) സിറാജുദ്ദീൻ(റിട്ട. സെയിൽ ടാക്സ് ഓഫീസർ) എൻ.കെ.മുസ്തഫ ഹാജി(മുട്ടിൽ) കടവത്ത് അബു ഹാജി (പള്ളിക്കൽ) അഫ്സത്ത്, ശൈലജ, ഫാത്തിമ, ജംഷീല.

Read More

മാനന്തവാടി തൃശിലേരിയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

  തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: ബിന്ദു, സിന്ധു

Read More