കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മുട്ടില്‍ വാര്യാട് ഖത്തര്‍ ബേക്കറി റസ്റ്റോറന്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ ദുരന്തനിവരാണ ചെയര്‍പേഴസ്ണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിധിയില്‍ കവിഞ്ഞ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഭക്ഷണം വിളമ്പുന്നതും രജിസ്റ്റര്‍, സാനിറ്റൈസര്‍ സൂക്ഷിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബര്‍ 10 മുതല്‍ 7 ദിവസത്തേക്കാണ് റസ്റ്റോറന്റ് അടച്ചിടാന്‍ ഉത്തരവായത്. മീനങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് സ്ഥാപനത്തില്‍ തുടര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി
The Best Online Portal in Malayalam