Headlines

വയനാട്ടിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും

സർക്കാർ നിയമനങ്ങളിൽ വയനാട് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു നവംബർ 27ന് വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുൻപിൽ നാളെ സൂചന ഉപവാസ സമരം നടത്തും.PSC വഴിയുള്ള നിയമനങ്ങളിൽ സർക്കാർ വയനാട് ജില്ലയിലെ യുവജനങ്ങളെ തഴയുകയാണെന്ന് LGS റാങ്ക് ഹോൾഡർമാർ പറയുന്നു. നിരവധി പരീക്ഷകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ലാതെ നിയമനങ്ങളുടെ വിഷയത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. കാലാവധി കഴിയാൻ വെറും 6 മാസം മാത്രമുള്ള 1780 പേരുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക്…

Read More

ജീവിതസായന്തനത്തിൽ മണ്ണിനെ പ്രണയിച്ച് വയനാട്ടിലെ വൃദ്ധ ദമ്പതികൾ

മണ്ണില്‍ പൊന്നുവിളിയിക്കുന്ന തൊണ്ണൂറ് കഴിഞ്ഞ വൃദ്ധദമ്പതിമാര്‍ വേറിട്ട മാതൃകയാവുകയാണ്. .പുല്‍പ്പള്ളി സുരഭിക്കവലയിലെ മാത്യു-മേരി ദമ്പതികളാണ് ജീവിതസായന്തനത്തിലും, ചെറുപ്പത്തിന്‍റെ ഉശിരോടെ കൃഷിയിടത്തിലിറങ്ങി പണിയെടുക്കുന്നത്. സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യുവിന് വയസ് 90 കഴിഞ്ഞു, ഭാര്യ മേരിക്കാവട്ടെ 88 ആയി. പക്ഷേ, ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ഇരുവരും തയ്യാറല്ല.           വയനാടിന്‍റെ കാര്‍ഷിക ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കാണ് മാത്യുവിന്‍റെ ഓര്‍മ്മകള്‍. 1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യു വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പൈസ…

Read More

സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

സുൽത്താൻ ബത്തേരി:    സുൽത്താൻ ബത്തേരിക്കടുത്ത് കൊളഗപ്പാറയിൽ വെച്ചുണ്ടായ വാഹനപകടത്തിൽ മുട്ടിൽ അടുവാടി വീട്ടിൽ കെ.പി.മൊയ്തീന്റെ മകൻ കെ പി ആരിഫ് (45)മരണപെട്ടു.ആരിഫ് സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആരിഫ് മരണപെട്ടു.  മാതാവ് കല്ലങ്കോടൻ ഫാത്വിമ, ഭാര്യ സൗദ (വയനാട് ഓർഫനേജ് യു.പി.സ്കൂൾ അദ്ധ്യാപിക) , മക്കൾ ആഷിൽ, ആദിൽ (ഇരുവരും ഡബ്ലിയു.ഒ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ) സഹോദരൻമാർ  കെ.പി. ഫിറോസ്, അൻവർ സാദത്ത്, ഷാഹിന.

Read More

വയനാട്ടിൽ 151 പേര്‍ക്ക് കൂടി കോവിഡ്; 129 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (26.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10152 ആയി. 8503 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 68 മരണം. നിലവില്‍ 1221 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 581 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട്ടിൽ കോവിഡ് കൂടുന്നു; ജാഗ്രത വേണം- ഡി.എം.ഒ.

ജില്ലയില്‍ കോവിഡ് വ്യാപനം വീണ്ടും 200 കടന്ന  സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആദിവാസി കോളനികളിലും കോവിഡ് വ്യാപനം  കൂടുന്നതായി കാണുന്നുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ആകാത്ത തരത്തില്‍ പ്രചാരണം നടത്തണമെന്നും ചെറുപ്പക്കാരില്‍ കോവിഡ് വ്യാപിക്കുന്നത് വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും ഗര്‍ഭിണികളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡിഎംഒ പറഞ്ഞു.

Read More

വിമത പ്രവർത്തനം വയനാട്ടിൽ കോൺഗ്രസ്സിൽ നിന്ന് 12 പേരെ പുറത്താക്കി

കൽപ്പറ്റ:വയനാട് ജില്ലാ കോൺഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 12 പേരെ പുറത്താക്കി. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളും, പ്രവര്‍ത്തകരുമാണ് പുറത്താക്കിയവർ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇവരെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ടി. നാസര്‍, വൈത്തിരി ലേഖ രാജീവന്‍, മാനന്തവാടി ബേബി കൂവയില്‍, അമ്പലവയല്‍ ഷിഹാബ് കച്ചാസ്, കല്‍പ്പറ്റ ജോമറ്റ് പുല്‍പ്പള്ളി കുഞ്ഞിമോന്‍ പുല്‍പ്പള്ളി ഇ.എഫ് ജോണി, കോട്ടത്തറ കുഞ്ഞാമ്മന്‍, കോട്ടത്തറ ഷാജു ബെര്‍ളി, മാനന്തവാടി…

Read More

വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു

കൽപ്പറ്റ..  വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു. ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ  പ്രധിഷേധത്തെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.      വെങ്ങപ്പള്ളി പഞ്ചായത്തിലെ 13 ാം വാർഡായ പിണന്കോട് മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പരിസരവാസികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. ക്വാറിയുടെ പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് വാഹനം തടയുകയായിരുന്നു. പ്രദേശത്തെ പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് വീട്ടമ്മമാർ തന്നെ പ്രതിഷേധവുമായെത്തിയത്….

Read More

തിരുനെല്ലി കോളനി കയറി ആക്രമണം ; പോലീസിൽ നിന്ന് നീതിയില്ലന്ന് കുടുംബം

തിരുനെല്ലി കോളനി കയറി ആക്രമണം പോലീസിൽ നിന്ന് നീതിയില്ലന്ന് കുടുംബം കഴിഞ്ഞാഴ്ച്ചയാണ് തോൽപെട്ടി ആനക്യാമ്പ് കോളനിയിലെ ഭാസ്കരൻ മകൻ വിവേക് എന്നിവരെ വീട്ടിൽ കയറി മർദ്ദിച്ചത് മർദനത്തിൽ ഭാസ്ക്കരൻ്റെ ഇടത് കൈ തല്ലിയൊടിച്ചു 14 വയസുള്ള മകനേയും മർദ്ദിച്ചുവെന്നാണ് പരാതി സംഭവം കഴിഞ്ഞ് ഇത്ര ദിവസം കഴിഞ്ഞിട്ടും കേസ് തിരുനെല്ലി പോലീസ് അന്വേഷിക്കാതെ പ്രതികളെ രക്ഷപെടുത്താനാണ് ശ്രമമെന്ന് ഭാസ്കരൻ മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ കുഞ്ഞൻ അഞ്ചാം വാർഡ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ഓട്ടോ ഡ്രൈവർ…

Read More

വയനാട് ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് ;71 പേര്‍ക്ക് രോഗമുക്തി,കോവിഡ് രോഗികളുടെ ആകെ എണ്ണം 10,000 കവിഞ്ഞു

വയനാട് ജില്ലയില്‍ ഇന്ന് (25.11.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10001 ആയി. 8734 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 68 മരണം….

Read More

തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു

മാനന്തവാടി: ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു. തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ആറു വാളിന് സമീപമാണ്  സംഭവം. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം നടന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More