Headlines

വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം; നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു

കൽപ്പറ്റ:വയനാട് വെങ്ങപ്പള്ളി മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം; നൂറോളം വരുന്ന കുടുംബങ്ങൾ ക്വാറിയിലേക്ക് വരുന്ന റോഡ് ഉപരോധിക്കുന്നു ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാണ് പ്രധിഷേധക്കാരുടെ ആവശ്യം.

Read More

ഇന്നലെ രാത്രിയിൽ കൽപറ്റ ടൗണിൽ തണ്ടർ ബോൾട്ട് സേനയുടെ വാഹന പരിശോധന

വയനാട് കൽപറ്റ ടൗണ്ടിൽ തണ്ടർ ബോർട്ട് സേനയുടെ വാഹന പരിശോധന. പഴയ ബസ്റ്റാനിനു സമീപത്തെ ഗ്രാൻ ഫ്രഷ്ന് സമീപമാണ് പരിശോധന. കരുളായി ഏറ്റുമുട്ടൽ വാർഷികവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയുടെ ഭാഗമാണ് പരിശോധന എന്നാണ് പോലീസ് വിശദീകരണം.

Read More

വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്:111 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9762 ആയി. 8663 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 66 മരണം. നിലവില്‍…

Read More

വയനാട് മാനന്തവാടി അമ്മ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ മകനും മരിച്ചു

മാനന്തവാടി: അമ്മ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ മകനും മരിച്ചു. ..  താന്നിക്കല്‍ മുയല്‍ക്കുനി ചന്ദ്രന്റെ മകന്‍ വിപിന്‍ നന്ദു (28) വിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. .   മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ റോഡിന് താഴയായി പുഴയോട് ചേര്‍ന്ന്  മൃതദേഹം കണ്ടെത്തുകയായിരുന്നു.       ഉയരത്തിലുള്ള റോഡിന്റെ സംരക്ഷണഭിത്തിയുടെ താഴെയാണ് പരിക്കുകളോടെയുള്ള  മൃതദേഹം കണ്ടെത്തിയത്.. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.    …

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം

വയനാട്ടിൽ  വീണ്ടും കോവിഡ് മരണം കമ്പളക്കാട് ഒന്നാം മൈൽ കല്ലിങ്ങൽ മറിയം (72) ആണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്.  

Read More

ചീരാലിൽ 56 ആൻ്റിജൻ ടെസ്റ്റിൽ 9 പേർക്ക് കോവിഡ് പോസിറ്റീവ്

സുൽത്താൻ ബത്തേരി:ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന ആൻ്റി ജൻ പരിശോധനയിൽ 9 പോസിറ്റീവ് കേസുകൾ ചീരാൽ ആശാരിപ്പടിയിൽ ഒരു കുടുംബത്തിലെ ആറു പേർക്കും പുളിഞ്ചാൽ, മാടക്കര, മുത്താച്ചി കുനി എന്നിവടങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 56 പേരെയാണ് പരിശോധിച്ചത്, ആർ.ടി.പി.സി.ആർ പരിശോധനക്ക് 9 പേരുടെ സ്രവവും ശേഖരിച്ചിട്ടുണ്ട്.

Read More

മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  മൃതദേഹം കണ്ടെത്തി മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല    

Read More

സുൽത്താൻ ബത്തേരി പഴുപ്പത്തൂർ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: പഴുപ്പത്തുർ കാവുംകരകുന്ന് ആലുംപറമ്പിൽ പരേതനായ കറപ്പന്റെ ഭാര്യ തങ്കയെ ആണ് തീ പൊള്ളലേറ്റ്. മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് അയൽവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊളളലേറ്റ നിലയിൽ കണ്ടത്. ഉടനെ തീ അണച്ചെങ്കിലും തങ്കയെ രക്ഷപ്പെടുത്താനായില്ല. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മകൻ രാധാകൃഷ്ണൻ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം.  മകൾ ഓമന വിവാഹിതയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻ ബത്തേരി പോലീസ് തുടർ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ മത്സര രംഗത്ത് 1858 പേർ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ വയനാട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 869 പുരുഷന്മാരും 989 സ്ത്രീകളും ഉള്‍പ്പെടെ 1858 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് 55 പേരും മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്ക് 324 പേരും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്ക് 171 പേരും 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലേക്ക് 1308 പേരും ജനവിധി തേടുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് വരെയായി…

Read More

നിര്യാതയായി ഫസലുൽ ഫാരിഷ (24)

കൽപ്പറ്റ : കൽപ്പറ്റ മുൻസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് അബിലേരി ചേരിക്കത്തൊടി വീട്ടിൽ നാസറിന്റെ മകൾ ഫസലുൽ ഫാരിഷ (24)നിര്യാതയായി .ഭർത്താവ് മൻസൂർ പുളിയാടൻ കുന്നുമ്മൽ. (കാക്കാവയൽ).മാതാവ് ഫസീല , മകൻ ജഫിൻഷാ.( 2 വയസ്).

Read More